കുവൈത്ത് സിറ്റി: വർധിച്ചുവരുന്ന ആവശ്യകതകൾ കണക്കിലെടുത്ത് കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനി (കെ.എൻ.പി.സി) ഉൽപാദനം വർധിപ്പിക്കുന്നു. ഉമ്മുൽ ഐഷിലെയും ഷുഐബയിലെയും ഗ്യാസ് പ്ലാന്റുകളുടെ ഉൽപാദനം നിലവിലുള്ള 17 ദശലക്ഷം ഗ്യാസ് സിലിണ്ടറുകളിൽനിന്ന് 2026-2027 ആകുമ്പോഴേക്കും ഏകദേശം 18.3 ദശലക്ഷം സിലിണ്ടറുകളായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്.
വർധിച്ചുവരുന്ന ജനസംഖ്യയും പുതിയ റെസിഡൻഷ്യൽ നഗരങ്ങളുടെ നിർമാണവും കണക്കിലെടുത്താണ് നടപടി. കുവൈത്തിൽ എത്തുന്ന സന്ദർശകരുടെ എണ്ണം വർധിച്ചതും ഗ്യാസ് സിലിണ്ടറിന്റെ ആവശ്യകത വർധിപ്പിച്ചിട്ടുണ്ട്. ഇതു കണക്കിലെടുത്ത് പ്രാദേശിക വിപണിയുടെ ആവശ്യങ്ങൾ നിറവേറ്റാനാണ് കെ.എൻ.പി.സി ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.