കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി നാഷനൽ കമ്മിറ്റിയുടെ കീഴിലുള്ള മതകാര്യ സമിതിയുടെ നേതൃത്വത്തിൽ മെഗാ റമദാൻ പ്രഭാഷണവും അത്താഴ വിരുന്നും സംഘടിപ്പിച്ചു. അബ്ബാസിയ ടൂറിസ്റ്റിക് പാർക്കിലെ മറീന ഹാളിൽ നടന്ന പരിപാടിയിൽ ‘അറിവിലൂടെ നന്മ, നന്മയിലൂടെ വിജയം’ എന്ന തലക്കെട്ടിൽ പ്രമുഖ വാഗ്മിയും പണ്ഡിതനുമായ ഹാഫിള് അഹമ്മദ് കബീർ ബാഖവി മുഖ്യപ്രഭാഷണം നടത്തി.
പരിശുദ്ധ റമദാനിൽ കൂടുതൽ അറിവ് നേടാനും അവശരും അശരണരുമായവർക്ക് കൂടുതൽ നന്മകൾ ചെയ്യാനും അദ്ദേഹം ഉപദേശിച്ചു. കുവൈത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നായി രണ്ടായിരത്തിൽപരം ആളുകൾ പ്രഭാഷണം ശ്രവിക്കാനെത്തിയിരുന്നു. കുവൈത്ത് കെ.എം.സി.സിയുടെ 40ാം വാർഷികാഘോഷ ഭാഗമായാണ് പ്രഭാഷണം സംഘടിപ്പിച്ചത്.
കേന്ദ്ര പ്രസിഡൻറ് കെ.ടി.പി. അബ്ദുറഹ്മാൻ പരിപാടി ഉദ്ഘാടനം ചെയ്തു. മതകാര്യ വകുപ്പ് ചെയർമാനും കേന്ദ്ര വൈസ് പ്രസിഡൻറുമായ ഇഖ്ബാൽ മാവിലാടം അധ്യക്ഷത വഹിച്ചു. മുതിർന്ന നേതാക്കളായ ഷറഫുദ്ദീൻ കണ്ണേത്ത്, ബഷീർ ബാത്ത, ആക്ടിങ് ജനറൽ സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ, ട്രഷറർ എം.കെ. അബ്ദുൽ റസാഖ് എന്നിവർ സംസാരിച്ചു. മുൻ ട്രഷറർ എച്ച്. ഇബ്രാഹിംകുട്ടി, വൈസ് പ്രസിഡൻറുമാരായ മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ, അത്തീഖ് കൊല്ലം, ജോയൻറ് സെക്രട്ടറിമാരായ സലാം ചെട്ടിപ്പടി, സുബൈർ കൊടുവള്ളി എന്നിവർ സംബന്ധിച്ചു.
മികച്ച ഉംറ സംഘത്തെ അയച്ച ഫർവാനിയ ഏരിയക്കുള്ള മെമേൻറാ മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂരും 30 വർഷമായി തുടർച്ചയായി ഖുർആൻ ക്ലാസ് സംഘടിപ്പിക്കുന്ന ഫഹാഹീൽ ഏരിയക്കുള്ള മെമേൻറാ അഫ്സൽ ഖാൻ മലബാറും മികച്ച ഉംറ സഹയാത്രികനായ ശരീഫിനുള്ള മെമേൻറാ ഷംസുദ്ദീൻ ഫൈസിയും കൈമാറി. മതകാര്യ വകുപ്പ് ജനറൽ കൺവീനർ എൻ.കെ. ഖാലിദ് ഹാജി സ്വാഗതവും കൺവീനർ നിസാർ അലങ്കാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.