കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി ഫുട്ബാൾ ടൂർണമെന്റ് പോസ്റ്റർ പ്രകാശനം സ്റ്റേറ്റ് പ്രസിഡന്റ് നാസർ അൽ മഷ്ഹൂർ തങ്ങൾ നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: കെ.എം.സി.സി കാസർകോട് ജില്ല സമ്മേളന പ്രചാരണാർഥം തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി കെഫാക്കുമായി സഹകരിച്ച് ഏകദിന സെവൻസ് ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിക്കും. നവംബർ 28ന് ഫഹാഹീൽ സൂഖ് സബാ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം കെ.എം.സി.സി സ്റ്റേറ്റ് പ്രസിഡന്റ് നാസർ അൽ മഷ്ഹൂർ തങ്ങൾ, അഹ്മദ് അൽ മഗ്രിബി കൺട്രി ഹെഡ് മൻസൂർ ചുരിക്ക് നൽകി പ്രകാശനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് അബ്ദുൽ ഹക്കീം അൽ ഹസനി പെരുമ്പട്ട അധ്യക്ഷതവഹിച്ചു.
കെ.എം.സി.സി സ്റ്റേറ്റ് ട്രഷറർ ഹാരിസ് വള്ളിയോത്ത്, വൈസ് പ്രസിഡന്റ് ഇഖ്ബാൽ മാവിലാടം, ജില്ല പ്രസിഡന്റ് റസാഖ് അയ്യൂർ, ജനറൽ സെക്രട്ടറി മിസ്ഹബ് മാടമ്പില്ലത്ത്, വൈസ് പ്രസിഡന്റ് കബീർ തളങ്കര, സെക്രട്ടറി സി.പി.അഷ്റഫ്, തൃക്കരിപ്പൂർ മണ്ഡലം ജനറൽ സെക്രട്ടറി ഹസ്സൻ ഹാജി തഖ്വ, ട്രഷറർ അമീർ കമ്മാടം, ഭാരവാഹികളായ അബ്ദുൽ റഹ്മാൻ തുരുത്തി, ഷംസീർ ചീനമ്മാടം പ്രവർത്തക സമിതി അംഗം സലാം കൈതക്കാട്, ഉസ്മാൻ എന്നിവർ സന്നിഹിതരായിരുന്നു.
മണ്ഡലം വൈസ്. പ്രസിഡന്റും സ്പോർട്സ് വിങ് ചെയർമാനുമായ യു.പി.ഫിറോസ് സ്വാഗതവും, സെക്രട്ടറി എ.ജി. അബ്ദുൽ സമദ് നന്ദിയും പറഞ്ഞു. ടീമുകൾക്ക് രജിസ്ട്രേഷന് ഫോൺ- +965 6562 8801.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.