കെ.എം.സി.സി കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ അംഗത്തിനുള്ള സോഷ്യൽ സെക്യൂരിറ്റി സ്കീം തുക മുസ് ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം കൈമാറുന്നു
കുവൈത്ത് സിറ്റി: കെ.എം.സി.സി അംഗമായിരിക്കെ മരിച്ച കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ അംഗത്തിന്റെ കുടുംബത്തിനുള്ള സോഷ്യൽ സെക്യൂരിറ്റി സ്കീം തുക കൈമാറി. കെ.എം.സി.സി സ്റ്റേറ്റ് ജനറൽ സെക്രട്ടറി മുസ്തഫ കാരിയുടെ അധ്യക്ഷതയിൽ കോഴിക്കോട് നടന്ന പരിപാടി മുസ് ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം ഉദ്ഘാടനം ചെയ്തു.
മരിച്ച സഹോദരന്റെ കുടുംബത്തിനുവേണ്ടി, വെസ്റ്റ് മാങ്കാവ് ശാഖാ മുസ് ലിം ലീഗ് പ്രസിഡന്റ് എം.പി.ഫൈസൽ, പി.എം.എ. സലാമിൽനിന്നും സെക്യൂരിറ്റി സ്കീം ഫണ്ട് ഏറ്റുവാങ്ങി. മുസ് ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി ടി.ടി. ഇസ്മായിൽ, വൈസ് പ്രസിഡന്റ് എൻ.സി. അബൂബക്കർ, മുൻ എം.എൽ.എ വി.എം. ഉമ്മർ മാസ്റ്റർ, കെ.എം.സി.സി ഉപദേശക സമിതി അംഗം ഇബ്രാഹിം കൊടക്കാട്, മുസ് ലിം ലീഗ് നേതാക്കളായ സഫറി, മുഹമ്മദ് അലി, നവാസ് മൂഴിക്കൽ, ചോലക്കൽ അബൂബക്കർ, മുനീർ മരക്കാർ, ഉമർ കുനിയിൽ, വനിത ലീഗ് നേതാവ് റംലത്ത് എന്നിവർ ആശംസകൾ നേർന്നു. കെ.എം.സി.സി ജില്ല -മണ്ഡലം നേതാക്കളായ യൂസുഫ് പൂനൂർ, അബ്ദുല്ല വാവാട്, നാസർ അരിയിൽ എന്നിവർ നേതൃത്വം നൽകി. കെ.എം.സി.സി ജില്ല സെക്രട്ടറി വി.ടി.കെ മുഹമ്മദ് സ്വാഗതവും ജില്ല പ്രവർത്തക സമിതി അംഗം ജമാലുദ്ദീൻ കൊടുവള്ളി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.