??.??.??.?? ????? ????? ?????????, ?????????? ??????? ?????? ?????? ??????????????? ????????? ????????? ????? ??????

ലോക്‌ ഡൗണിൽ കുടുങ്ങിയവർക്ക്​ ഭക്ഷണ വിതരണം

കുവൈത്ത് സിറ്റി: ലോക്‌ഡൗണിൽ കുടുങ്ങിയ പ്രവാസികൾക്ക് കുവൈത്ത്​ കെ.എം.സി.സി തൃശൂർ ജില്ല കമ്മിറ്റി, ഖൈത്താനിലെ സാകത്ത് അജീബ്‌ ഹോട്ടൽ മാനേജ്മ​െൻറുമായി സഹകരിച്ച് ഭക്ഷണം എത്തിച്ചുനൽകുന്നു. ഒന്നരമാസത്തിലധികമായി ജോലിയും ശമ്പളവുമില്ലാതെ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവരും പാകംചെയ്​തു കഴിക്കാൻ സൗകര്യം ഇല്ലാത്തവരുമായ പ്രവാസികൾക്ക് ഭക്ഷണം എത്തിച്ചുനൽകുന്നു. 

ലോക്‌ഡൗൺ തുടങ്ങിയതുമുതൽ ആരംഭിച്ച സഹായത്തിന് ദിനംപ്രതി ആവശ്യക്കാർ കൂടി വരുന്നതായി സംഘാടകർ പറഞ്ഞു. ചെറുകിട ഹോട്ടൽ മെസിനെയും ലൈസൻസില്ലാത്ത മെസ് വിതരണക്കാരെയും ആശ്രയിച്ചിരുന്ന പ്രവാസികളാണ് ദുരിതത്തിലായത്. കുവൈത്ത് കെ.എം.സി.സി തൃശൂർ ജില്ല കമ്മിറ്റി പ്രതിനിധികളായ അസീസ് പാടൂർ, മുബശ്ശിർ, അബ്​ദുൽ റഷീദ് കാക്കാത്തുരുത്തി, സാകത്ത് അജീബ്‌ ഹോട്ടൽ മാനേജ്‌മ​െൻറ്​ പ്രതിനിധികളായ ഇക്​ബാൽ ബ്ലാങ്ങാട്, ബഷീർ കാട്ടൂർ, സക്കീർ ഒരുമനയൂർ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - kmcc-lock down-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-08 05:08 GMT