കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സിയുടെ മൂന്നാമത് ചാർട്ടേഡ് വിമാനം 174 യാത്രക്കാരുമായി കരിപ്പൂരിലേക്ക് യാത്രയായി. കഴിഞ്ഞ ദിവസം കുവൈത്ത് കെ.എം.സി.സി ചാർട്ടർ ചെയ്ത ഇൻഡിഗോയുടെ രണ്ട് വിമാനങ്ങൾ കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും പോയിരുന്നു. കൂടുതൽ വിമാനങ്ങൾ ചാർട്ടർ ചെയ്യാൻ സംഘടന ശ്രമിച്ചു വരികയാണെന്നും അടുത്ത വിമാനം കണ്ണൂരിലേക്ക് സർവിസ് നടത്തുമെന്നും സംസ്ഥാന പ്രസിഡൻറ് ഷറഫുദ്ദീൻ കണ്ണേത്ത് പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡൻറ് മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂരിെൻറ നേതൃത്വത്തിൽ സംസ്ഥാന ഭാരവാഹികളും മലപ്പുറം, കോഴിക്കോട്, പാലക്കാട്, വയനാട് ജില്ല മണ്ഡലം നേതാക്കളുമടങ്ങിയ ടീമാണ് കരിപ്പൂരിലേക്കുള്ള വിമാന സർവിസിനു വേണ്ട പ്രവർത്തനങ്ങൾ എകോപിപ്പിച്ചത്. പ്രവാസികളോട് കേന്ദ്ര-കേരള സർക്കാറുകൾ തുടരുന്ന വിവേചനത്തിനെതിരെ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വവുമായി ആലോചിച്ച് പ്രവാസി കുടുംബങ്ങളെ മുന്നിൽ നിർത്തി ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്നതിന് കെ.എം.സി.സി ആലോചിച്ച് വരികയാണെന്നും സംസ്ഥാന പ്രസിഡൻറ് ഷറഫുദ്ദീൻ കണ്ണേത്തും ജനറൽ സെക്രട്ടറി അബ്ദുൽ റസാഖ് പേരാമ്പ്രയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.