കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധത്തിനായി ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങ ൾമൂലം വരുമാനം നിലച്ച് ഭക്ഷണത്തിനു പ്രയാസം നേരിടുന്നവർക്ക് ഭക്ഷ്യവസ്തുക്കൾ എ ത്തിച്ച് കുവൈത്ത് കെ.എം.സി.സി. കെ.എം.സി.സി പ്രസിഡൻറ് ഷറഫുദ്ദീൻ കണ്ണേത്ത്, വൈസ് പ്രസിഡൻറുമാരായ എൻ.കെ. ഖാലിദ് ഹാജി, ഹാരിസ് വള്ളിയോത്ത്, വൈറ്റ് ഗാർഡ് അംഗങ്ങൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ കുവൈത്തിലെ വിവിധ ഫുഡ് സ്റ്റഫ് കമ്പനികളുമായി സഹകരിച്ച് നൂറുകണക്കിന് ഭക്ഷണക്കിറ്റുകൾ തയാറാക്കി.
വിതരണത്തിന് സംസ്ഥാന-ജില്ല-മണ്ഡലം ഭാരവാഹികളും പ്രധാന പ്രവർത്തകരും നേതൃത്വം നൽകും. കൂടാതെ, ഇവിടെ ശമ്പളം ലഭിക്കാത്തതിനാൽ നാട്ടിൽ കുടുംബങ്ങളിൽ പ്രയാസമനുഭവിക്കുന്നവർക്ക് വിവിധ ഗ്ലോബൽ കെ.എം.സി.സികളുമായി സഹകരിച്ചും ഭക്ഷ്യക്കിറ്റുകൾ എത്തിച്ചു നൽകുന്നുണ്ട്. സ്ഥിരമായി മരുന്നു കഴിക്കുന്നവർക്ക് മരുന്നെത്തിച്ചു നൽകി കുവൈത്ത് കെ.എം.സി.സി മെഡിക്കൽ വിങ്ങും സജീവമായി സേവനരംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.