കെ.എം.സി.സി കോഴിക്കോട് ജില്ല സമ്മേളനത്തിൽ ഷാഫി പറമ്പിൽ എം.പി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ജന സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി കെ.എം.സി.സി കോഴിക്കോട് ജില്ല സമ്മേളനം. അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ സമ്മേളനം മുസ്ലിം ലീഗ് കോഴിക്കോട് ജില്ല പ്രസിഡന്റ് എം.എ. റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി കോഴിക്കോട് ജില്ല പ്രസിഡന്റ് അസീസ് തിക്കോടി അധ്യക്ഷത വഹിച്ചു. ഷാഫി പറമ്പിൽ എം.പി, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. കെ.എം.സി.സി സ്റ്റേറ്റ് പ്രസിഡന്റ് നാസർ അൽ മശ്ഹൂർ തങ്ങൾ, ആക്ടിങ് ജനറൽ സെക്രട്ടറി സലാം ചെട്ടിപ്പടി, ട്രഷറർ ഹാരിസ് വള്ളിയോത്ത്, ഒ.ഐ.സി.സി പ്രസിഡന്റ് സാമൂവൽ കാട്ടൂകാലീക്കൽ എന്നിവർ ആശംസ നേർന്നു. സമ്മേളന സപ്ലിമെന്റ് വൈസ് പ്രസിഡന്റ് അലി അക്ബറിന് നൽകി റസാക്ക് മാസ്റ്റർ പ്രകാശനം ചെയ്തു.
സെക്രട്ടറി സാദിഖ് ടി.വി വിദ്യാഭ്യാസ പദ്ധതി പ്രഖ്യാപനവും യൂസുഫ് പൂനത്ത് ആദ്യ ഫണ്ട് കൈമാറ്റവും നിർവഹിച്ചു. മുഹമ്മദലി (മംഗോ ഹൈപ്പർ), ഡോ.റംഷാദ് (മെട്രോ മെഡിക്കൽസ്), മൻസൂർ ചൂരി (അഹമദ് അൽ മഗ്രിബി), ഹമീദ് പേരാമ്പ്ര (സാഫ് അൽ കുവൈത്ത്), ഷാഹിൽ (മലബർ ഗോൾഡ്), അയ്യൂബ് കച്ചേരി (ഗ്രാൻഡ് ഹൈപ്പർ) മുസ്തഫ (ക്വാളിറ്റി), ആബിദ് (ദുബൈ ദുബൈ കറക് മക്കാനി) എന്നിവർക്ക് ചടങ്ങിൽ ഉപഹാരം കൈമാറി. ടി.ടി. സലീം, ബഷീർ ബാത്ത, സിദ്ദീഖ് വലിയകത്ത്, ഡോ. സഹീമ മുഹമ്മദ്, ഫസീല ഫൈസൽ, ഫാത്തിമ അബ്ദുൽ അസീസ്, ശംസുദ്ദീൻ കുക്കു എന്നിവർ സന്നിഹിതരായിരുന്നു.
സമ്മേളന ഭാഗമായുള്ള ക്വിസ് മത്സരത്തിൽ മുസമ്മിൽ ഒന്നാം സ്ഥാനം നേടി. മെഹന്തി മത്സരത്തിലെയും പ്രസംഗ മത്സരത്തിലെയും വിജയികൾക്ക് വേദിയിൽ സമ്മാനങ്ങൾ കൈമാറി. മുഹമ്മദ് താഹ ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി അസീസ് പേരാമ്പ്ര സ്വാഗതവും വൈസ് പ്രസിഡന്റ് കോയ വളപ്പിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.