കുവൈത്ത് കെ.എം.സി.സി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച എം.എം. നാസർ അനുസ്മരണം
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി യുവ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ കാഞ്ഞങ്ങാട് അജാനൂർ കടപ്പുറത്തെ എം.എം. നാസറിെൻറ പേരിൽ പ്രാർഥന സദസ്സും അനുശോചന യോഗവും സംഘടിപ്പിച്ചു. കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഓഫിസിൽ നടന്ന പരിപാടിയിൽ പ്രസിഡൻറ് സുഹൈൽ ബല്ല അധ്യക്ഷത വഹിച്ചു.
ജില്ല ജനറൽ സെക്രട്ടറി അബ്ദുല്ല കടവത്ത് ഉദ്ഘാടനം ചെയ്തു. അബ്ബാസിയ ദാറുൽ തർബിയ്യ മദ്റസ സദർ മുഅല്ലിം ഹമീദ് അൻവരിയുടെ പ്രാർഥനയോടെ യോഗം തുടങ്ങി. ജില്ല വൈസ് പ്രസിഡൻറ് മുഹമ്മദ് ആറങ്ങാടി അനുസ്മരണ പ്രഭാഷണം നടത്തി.
കെ.എം.സി.സി സംസ്ഥാന ട്രഷറർ എം.ആർ. നാസർ, കാഞ്ഞങ്ങാട് സാധു സംരക്ഷണ സമിതി പ്രസിഡൻറ് യൂസുഫ് കൊത്തിക്കാൽ, കെ.ഇ.എ പ്രതിനിധി സലാം കളനാട്, കാഞ്ഞങ്ങാട് യതീംഖാന പ്രസിഡൻറ് മുഹമ്മദ് ആവിക്കൽ, ഐ.എം.സി.സി ചെയർമാൻ ഹമീദ് മധൂർ, ഒ.ഐ.സി.സി പ്രതിനിധി നാസർ ചുള്ളിക്കര, കെ.എം.സി.സി ജില്ല ഭാരവാഹികളായ ഹംസ ബല്ല, കെ.പി. കുഞ്ഞബ്ദുല്ല, എസ്.എം. ഹമീദ്, സുബൈർ കാടങ്കോട്, മണ്ഡലം പ്രതിനിധികളായ കബീർ തളങ്കര, അഷറഫ് കോളിയടുക്കം, പി.പി. ഇബ്രാഹിം, അർഷാദ് അരിയിൽ, സിയാറത്തിങ്കര ജമാഅത്ത് പ്രതിനിധി അഹമ്മദ് സഫ, കൊളവയൽ ജമാഅത്ത് പ്രതിനിധി സി. ഖമറുദ്ദീൻ, ബല്ലാകടപ്പുറം ജമാഅത്ത് പ്രതിനിധി എച്ച്. മജീദ് എന്നിവർ സംസാരിച്ചു.
ഹസ്സർ ബല്ല സ്വാഗതവും ഉസാമത്ത് ചിത്താരി നന്ദിയും പറഞ്ഞു. അബൂദബി കെ.എം.സി.സി പബ്ലിക് റിലേഷൻ കൺവീനറും യു.എ.ഇ ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക പ്രതിനിധിയും വിവിധ സംഘടനകളുടെ ഭാരവാഹിയുമായ എം.എം. നാസർ ഗൾഫ് നാടുകളിൽ മരണപ്പെട്ട 500ലധികം മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ മുൻപന്തിയിൽ നിന്നയാളാണെന്ന് പ്രതിനിധികൾ അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.