കൊടുവള്ളി പി.ടി.എച്ചിന് കെ.എം.സി.സി ഫണ്ട് കൈമാറുന്നു
കുവൈത്ത് സിറ്റി: കൊടുവള്ളി പി.ടി.എച്ചിന് കെ.എം.സി.സി കൊടുവള്ളി മണ്ഡലം കമ്മിറ്റിയുടെ സഹായം. വർഷവും പി.ടി.എച്ച് നടത്തിവരാറുള്ള ബിരിയാണി ചലഞ്ചിലേക്ക് കെ.എം.സി.സി ഫണ്ട് കൈമാറി.
കൊടുവള്ളി മണ്ഡലം പ്രസിഡന്റ് യൂസുഫ് പൂനൂർ പി.ടി.എച്ച് കോർഡിനേറ്റർ ഷാനവാസിന് തുക കൈമാറി.
മുൻ കെ.എം.സി.സി അംഗം ശിഹാബ് തങ്ങൾ പ്രാർഥന നിർവഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് അൻവർ സാദിക്ക് രാംപൊയിൽ, വർക്കിങ് കമ്മറ്റി അംഗം നാസർ അരിയിൽ, പി.ടി.എച്ച് ഭാരവാഹികളായ ഷാഫി വള്ളികാട്ടിൽ, നൗഷാദ്, ഷംസീർ, ഷഹബാസ്, മുഹമ്മദ്, കെ.എം.സി.സി കൊടുവള്ളി മണ്ഡലം പ്രവർത്തകരായ സാജിദ് ചളിക്കോട്, ജമാൽ അബ്ദുറഹീം വാവാട്, സലാം കാരക്കാട്ടിൽ, ഉസ്മാൻ കോയ കളത്തിൽ, ഷംസീർ തച്ചപൊയിൽ, അഹമദ് കോയ കളത്തിൽ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.