കുവൈത്ത് കെ.എം.സി.സി സംഘടിപ്പിച്ച ഡോ. പി.എ. ഇബ്രാഹീം ഹാജി അനുശോചന യോഗത്തിൽ മലബാർ ഗോൾഡ് കൺട്രി ഹെഡ് അഫ്‌സൽ ഖാൻ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഡോ. പി.എ. ഇബ്രാഹിം ഹാജിയുടെയും കെ.വി. അബ്ദുസ്സലാം മൗലവിയുടെയും മുസ്ലിം ലീഗ് മുൻ സംസ്ഥാന പ്രവർത്തകസമിതിയംഗവും മുൻ മലപ്പുറം ജില്ല പഞ്ചായത്തംഗവുമായിരുന്ന ടി.ടി. ബീരാവുണ്ണി ഹാജിയുടെയും അലങ്കാർ മുഹമ്മദ് ഹാജിയുടെയും മയ്യിത്ത് നമസ്‌കാരവും അനുശോചന യോഗവും സംഘടിപ്പിച്ചു.
ഇസ്‌ലാമിക് കൗൺസിൽ ചെയർമാൻ ശംസുദ്ദീൻ ഫൈസി പ്രാർഥനക്ക് നേതൃത്വം നൽകി. കുവൈത്ത് കെ.എം.സി.സി പ്രസിഡൻറ് ഷറഫുദ്ദീൻ കണ്ണേത്ത് അധ്യക്ഷത വഹിച്ചു. മലബാർ ഗോൾഡ് കൺട്രി ഹെഡ് അഫ്‌സൽ ഖാൻ മുഖ്യപ്രഭാഷണം നടത്തി.
താൻ പുഞ്ചിരിക്കുന്നതുപോലും ദൈവപ്രീതി കാംക്ഷിച്ചാണെന്ന് ഇബ്രാഹിം ഹാജി പറയാറുണ്ടായിരുന്നെന്ന് അഫ്‌സൽ ഖാൻ അനുസ്മരിച്ചു.കെ.വി. അബ്ദുസ്സലാം മൗലവിയെ സെക്രട്ടറി സിറാജ് എരഞ്ഞിക്കലും ടി.ടി. ബീരാവുണ്ണി ഹാജിയെ സെക്രട്ടറി എൻജിനീയർ മുഷ്താഖും അനുസ്മരിച്ച് സംസാരിച്ചു.
നിസാർ അലങ്കാറിെൻറ പിതാവ് അലങ്കാർ മുഹമ്മദ് ഹാജിയെ അനുസ്മരിച്ച് കോഴിക്കോട് ജില്ല പ്രസിഡൻറ് ഫാസിൽ കൊല്ലവും സംസാരിച്ചു. ഉപദേശക സമിതി വൈസ് ചെയർമാൻ കെ.ടി.പി. അബ്ദുറഹ്മാൻ, ശഹീദ് പാട്ടില്ലത്ത്, ടി.ടി. ഷംസു, ഡോ. സിറാജ്, പ്രവർത്തക സമിതിയംഗങ്ങളായ അബ്ദുൽ സത്താർ, അബ്ദു കടവത്ത്, ഷാജഹാൻ തിരുവനന്തപുരം, അജ്മൽ വേങ്ങര, ഹംസ കരിങ്കപ്പാറ, ഷാഫി കൊല്ലം, സുഹൈൽ ബല്ല, വിവിധ ജില്ല-മണ്ഡലം നേതാക്കൾ എന്നിവർ സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. അബ്ദുറസാഖ് പേരാമ്പ്ര സ്വാഗതവും ട്രഷറർ എം.ആർ. നാസർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.