ഹബീബ് റഹ്മാൻ, മിറാഷ് കരിമ്പ, വി.എം. യൂസഫ്
കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) സാൽമിയ ബ്രാഞ്ചിന്റെ വാർഷിക ജനറൽ ബോഡി യോഗം സാൽമിയ സുന്നി സെന്റർ ഹാളിൽ നടന്നു. പ്രസിഡന്റ് ഹബീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.പി. ഈസ റിപ്പോർട്ടും ട്രഷറർ യൂസഫ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ബ്രാഞ്ച് ജനറൽ സെക്രട്ടറി മിറാഷ് കരിമ്പ സ്വാഗതം പറഞ്ഞു. കേന്ദ്ര റിട്ടേണിങ് ഓഫിസർ മുഹമ്മദലി കടിഞ്ഞിമൂല തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികൾ: ഹബീബ് റഹ്മാൻ (പ്രസി.), മിറാഷ് കരിമ്പ (ജന.സെക്ര.), വി.എം. യൂസഫ് (ട്രഷ.), വി.എം. അബൂബക്കർ, ഷെഹീൻ ബാബു, സെയ്തലവി, ആർ.വി. ഹാരീഷ്, കെ.സി. റസാഖ്, സി.പി. ഈസ, എ.കെ. ഷെരീർ, മുനാസ് എം.കെ, എം.കെ. ബഷീർ (വൈസ് .പ്രസി), സുലൈമാൻ അധികാരത്ത് (കമ്യൂണിക്കേഷൻ സെക്രട്ടറി), ജസീൽ വാവാട് (അഡ്മിൻ സെക്രട്ടറി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.