കെ.കെ.എം.എ മെഗാ ഇവന്റ് ഫ്ലയർ പ്രകാശന ചടങ്ങിൽനിന്ന്
കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) മെംബർഷിപ് കാമ്പയിൻ ഭാഗമായി മെഗാ ഇവന്റ് സംഘടിപ്പിക്കുന്നു. ‘മുലാഖാത് - 2025’ എന്നപേരിൽ ഒക്ടോബർ മൂന്നിന് അബ്ബാസിയ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിലാണ് ഇശൽ വിരുന്ന്.
പരിപാടിയുടെ പ്രമോ ലോഞ്ചിങ് അഹ്മദ് അൽ മഗ്രിബ് കൺട്രി ഹെഡ് മൻസൂർ ചൂരി നിർവഹിച്ചു. ഫ്ലയർ ബി.ഇ.സി കൺട്രി ഹെഡ് അബ്ദുൽ റഹ്മാൻ കെ.കെ.എം.എ ചെയർമാൻ എ.പി. അബ്ദുൽ സലാമിന് നൽകി പ്രകാശനം ചെയ്തു.
അസീം സേട്ട് സുലൈമാൻ (ശിഫ അൽ ജസീറ), അഫ്സൽ ഖാൻ (മലബാർ ഗോൾഡ്), മുഹമ്മദ് അലി (മെഡക്സ് മെഡിക്കൽ ഗ്രൂപ്), മിലൻ (സിറ്റി ക്ലിനിക്), മുഹമ്മദ് അലി, ബിനു, സിറാജ് കൂത്തുപറമ്പ്, ശരത്ത്, ഷബീർ മണ്ടോളി, ഹംസ മേലക്കണ്ടി, ആദിൽ എന്നിവർ ആശംസകൾ നേർന്നു.
കെ.കെ.എം.എ പ്രസിഡന്റ് കെ. ബഷീർ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ജനറൽ കൺവീനവർ നിസാം നാലകത്ത് സ്വാഗതവും അഡ്മിൻ സെക്രട്ടറി സുൽഫിക്കർ നന്ദിയും പറഞ്ഞു.
കേന്ദ്ര ജനറൽ സെക്രട്ടറി ബി.എം. ഇക്ബാൽ, ട്രഷറർ മുനീർ കുനിയ, ഷാഫി ഷാജഹാൻ, കേന്ദ്ര, സോൺ, ബ്രാഞ്ച് നേതാക്കൾ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.