സുബൈർ പാററയിൽ, ഗഫൂർ ഉള്ളൂർ, എ.വി. ഹഷ്മത്ത്, മുഹമ്മദ് മുക്കുബീൽ
കുവൈത്ത് സിറ്റി: കെ.കെ.എം.എ മംഗഫ് ബ്രാഞ്ച് ജനറൽ ബോഡി യോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും പ്രൈം ഓഡിറ്റോറിയത്തിൽ നടന്നു. വസീം ഷെഫീക് ഖിറാഅത്ത് നടത്തി. സുബൈർ പാററയിൽ അധ്യക്ഷത വഹിച്ചു. കേന്ദ്ര ഓർഗനൈസിങ് സെക്രട്ടറി നവാസ് കാതിരി യോഗം ഉദ്ഘാടനം ചെയ്തു. കേന്ദ്ര വൈസ് പ്രസിഡന്റ് നൗഫൽ എ.ടി മുഖ്യപ്രഭാഷണം നടത്തി. അഷ്റഫ് മൂസ പ്രവർത്തന റിപ്പോർട്ടും ഷമീർ ബാവ സാമ്പത്തിക റിപ്പോർട്ടും നിയാദ് ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. ഗഫൂർ ഉള്ളൂർ സ്വാഗതവും പി.എ. മുഹമ്മദ് മുക്ബീൽ നന്ദിയും പറഞ്ഞു. ലത്തീഫ് ശാദിയ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
പുതിയ ഭാരവാഹികൾ: സുബൈർ പാററയിൽ (പ്രസി), ഗഫൂർ ഉള്ളൂർ (വർക്കിങ് പ്രസി), എ.വി.ഹഷ്മത്ത് (ജന.സെക്ര), മുഹമ്മദ് മുക്കുബീൽ (ട്രഷ), ഷമീർ ബാവ, മുഹമ്മദ് സഗീർ, സവാദ്, ഷഫീഖ്, അൻസിൽ (വൈ.പ്രസി), മുഹമ്മദ് നബീൽ (ഓർഗനൈസിങ് സെക്ര.), അഷ്റഫ് മൂസ (അഡ്മിൻ സെക്ര.), യൂനസ്, സമീർ കൂറ്റനാട്, ഷമീർ നന്മണ്ട (ബ്രാഞ്ച്കോ-ഓർഡിനേറ്റേഴ്സ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.