സലിം റാവുത്തർ, ഷെഫീക്ക് ചെറുപ്പുളശ്ശേരി, കബീർ കക്കട്ടിൽ
കെ.കെ.എം.എ ജലീബ് ബ്രാഞ്ച് ഭാരവാഹികൾ
കുവൈത്ത് സിറ്റി: കെ.കെ.എം.എ ജലീബ് ബ്രാഞ്ചിന്റെ വാർഷിക ജനറൽ ബോഡി യോഗം അബ്ബാസിയ ഹെവൻ ഓഡിറ്റോറിയത്തിൽ നടന്നു.ബ്രാഞ്ച് ആക്ടിങ് പ്രസിഡന്റ് സലീം റാവുത്തർ അധ്യക്ഷത വഹിച്ചു. കെ.കെ.എം.എ കേന്ദ്ര ജനറൽ സെക്രട്ടറി ബി.എം. ഇഖ്ബാൽ യോഗം ഉദ്ഘാടനം ചെയ്തു. എച്ച്.എ. ഗഫൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു.
ഷെഫീക്ക് ചെറുപ്പുളശ്ശേരി പ്രവർത്തന റിപ്പോർട്ടും കബീർ കക്കട്ടിൽ സാമ്പത്തിക റിപ്പോർട്ടും സി.എ. മുഹമ്മദ് ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു.
ബ്രാഞ്ച് ജനറൽ സെക്രട്ടറി അബ്ദുൽ മുക്താർ സ്വാഗതവും ബ്രാഞ്ച് നിയുക്ത ജനറൽ സെക്രട്ടറി ഷെഫീക് ചെറുപ്പുളശ്ശേരി നന്ദിയും പറഞ്ഞു. കേന്ദ്ര വൈസ് പ്രസിഡന്റ് ലത്തീഫ് എടയൂർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികൾ: സലിം റാവുത്തർ (പ്രസി), ഷെഫീക്ക് ചെറുപ്പുളശ്ശേരി (ജന.സെക്ര), കബീർ കക്കട്ടിൽ (ട്രഷ), അബ്ദുൽ മുക്താർ, ഷാനു സലിം, മുഹമ്മദ് ശരീഫ്, മുഹമ്മദ് അൻസാരി, നാസർ പട്ടാമ്പി(വൈ. പ്രസിഡന്റ്), മുഹമ്മദ് ഷെഫീഖ് അജീഷ്, മുഹമ്മദ് ഖാലിദ് ബേക്കൽ (സെക്ര).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.