കെ.കെ.ഐ.സി വിന്റർ പിക്നിക്കിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: മാനസിക ഉല്ലാസവും ആവേശവും പകർന്ന് കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ വിന്റർ പിക്നിക്. സെന്റർ ക്രിയേറ്റിവിറ്റി വിങ് നേതൃത്തത്തിൽ ജഹ്റ ഡെസർട്ടിൽ പ്രത്യേകം തയാറാക്കിയ ശൈത്യകാല ടെന്റിലാണ് സംഗമം സംഘടിപ്പിച്ചത്.
സെന്ററിന്റെ കീഴിൽ നടക്കുന്ന അബ്ബാസിയ, സാൽമിയ, ഫർവാനിയ, ഫഹാഹീൽ, ജഹറ മദ്റസകളിൽ നിന്നുമുള്ള വിദ്യാർഥികളും അധ്യാപകരും പ്രവർത്തകരും പങ്കാളികളായി. കുട്ടികളുടെ വിവിധ പ്രോഗ്രാമുകൾ ആവേശം പകർന്നു. വിവിധ മത്സര ഇനങ്ങൾ, ഗെയിമുകൾ, കായിക മത്സരങ്ങൾ എന്നിവ പിക്നിക്കിന്റെ ഭാഗമായി സംഘടിപ്പിച്ചു.
സമാപന പരിപാടിയിൽ സാൽമിയ മസ്ജിദ് നിമിഷ് ഇമാം പി.എൻ. അബ്ദുറഹിമാൻ അബ്ദുൽ ലത്തീഫ് ഉദ്ബോധന പ്രഭാഷണം നടത്തി. ആക്റ്റിങ് പ്രസിഡന്റ് സി.പി. അബ്ദുൽ അസീസ് സുല്ലമി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുനാഷ് ഷുക്കൂർ സ്വാഗതവും ക്രിയേറ്റിവിറ്റി സെക്രട്ടറി ഷബീർ സലഫി നന്ദിയും പറഞ്ഞു. സാജു ചെംനാട്, ശമീർ മദനി, അൻവർ കാളികാവ്, അബ്ദുൽ വാഹിദ് ഫർവാനിയ, തൻവീർ ഫഹാഹീൽ മുഹമ്മദ് ബാബു എന്നിവർ പ്രോഗ്രാമുകൾ കോർഡിനേറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.