കുവൈത്ത് സിറ്റി: കിരീടധാരണത്തിന്റെ 25ാം വാർഷികത്തിൽ ജോർഡനിലെ അബ്ദുല്ല രണ്ടാമൻ രാജാവിന് കുവൈത്തിന്റെ അഭിനന്ദനം. അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് എന്നിവർ അബ്ദുല്ല രണ്ടാമൻ രാജാവിന് അഭിനന്ദന സന്ദേശം അയച്ചു. അബ്ദുള്ള രണ്ടാമൻ രാജാവിന്റെ ജ്ഞാനപൂർവകമായ നേതൃത്വത്തിൽ ജോർഡൻ കൈവരിച്ച നേട്ടങ്ങളെയും സമഗ്രമായ വികസനത്തെയും അമീർ പ്രശംസിച്ചു. കുവൈത്തും ജോഡനും തമ്മിലുള്ള ആഴത്തിൽ വേരൂന്നിയ ബന്ധങ്ങളെയും സൂചിപ്പിച്ചു. രാജാവിന് മികച്ച ആരോഗ്യവും ക്ഷേമവും, ജോർഡന് കൂടുതൽ സമൃദ്ധിയും പുരോഗതിയും അമീർ ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.