കുവൈത്ത് സിറ്റി: കെ.ഐ.ജി ഇംഗ്ലീഷ് മദ്റസ ഫോർ ഇസ്ലാമിക് സ്റ്റഡീസ് കുവൈത്തിലെ വിവിധ സ്ഥലങ്ങളിൽ നടത്തുന്ന മദ്റസ പ്രവേശനം തുടരുന്നു. എല്ലാ ശനിയാഴ്ചകളിലും രാവിലെ എട്ടു മുതൽ ഉച്ചക്ക് ഒന്നു വരെയാണ് ക്ലാസുകൾ. കെ.ജി തലം മുതൽ പ്രൈമറി തലം വരെ ഖുർആൻ, ഹദീസ്, അഖീദ, ഫിഖ്ഹ്, ഇസ്ലാമിക ചരിത്രം, പ്രാർഥനകൾ, മര്യാദകൾ എന്നിവ ഉൾപ്പെടുന്ന സമഗ്രമായ പാഠ്യപദ്ധതിയാണ് മദ്റസയിൽ. ഗതാഗത സൗകര്യവും ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് 65762175 (ഫഹാഹീൽ), 65757138 (ഖൈത്താൻ), 55238583 (സാൽമിയ), 99354375 (ജഹ്റ) നമ്പറുകളിൽ ബന്ധപ്പെടാം. മലയാളം മദ്റസയിലും പ്രവേശനം തുടരുകയാണ്. അഡ്മിഷന് 66977039 (സാൽമിയ), 50111731 (ഫർവാനിയ), 99771469 (അബ്ബാസിയ), 65975080 (ഫഹാഹീൽ) നമ്പറുകളിൽ ബന്ധപ്പെടാമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.