കെ.ഐ.ജി ഹിറ യൂനിറ്റ് സമ്മേളനത്തിൽ അൻവർ സഈദ് സംസാരിക്കുന്നു
Posted On
date_range Updated On
date_range കെ.ഐ.ജി ഹിറ യൂനിറ്റ് സമ്മേളനം
കുവൈത്ത് സിറ്റി: ‘തണലാണ് കുടുംബം’ എന്ന പ്രമേയത്തില്‍ കേരള ഇസ്ലാമിക് ഗ്രൂപ് (കെ.ഐ.ജി) നടത്തുന്ന കാമ്പയിനോടനുബന്ധിച്ച് ഹിറ യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ യൂനിറ്റ് സമ്മേളനം സംഘടിപ്പിച്ചു.
അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയില്‍ കെ.ഐ.ജി കേന്ദ്ര വൈസ് പ്രസിഡന്റ് അൻവർ സഈദ് മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. ഹിറ യൂനിറ്റ് പ്രസിഡന്റ് ഷമീം മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ഷാ അലി ആശംസ അര്‍പ്പിച്ചു സംസാരിച്ചു.
മനാഫ് പുറക്കാട് ഖുര്‍ആന്‍ ക്ലാസ് എടുത്തു. ഇസ്മായില്‍ അസ്കർ സ്വാഗതവും റംസാന് കലാം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.