ഡോ. ടി.പി. മുഹമ്മദ് അസൈനാർ
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ വിഖായ മെഡിക്കല്‍ വിങ് കേന്ദ്ര കണ്‍വീനറായി കുവൈത്ത് നാഷനല്‍ ഗാര്‍ഡ് എമര്‍ജെന്‍സി വിഭാഗം സ്പെഷലിസ്റ്റ് ഡോ. ടി.പി. മുഹമ്മദ് അസൈനാറിനെ തിരഞ്ഞെടുത്തു. സമീര്‍ പാണ്ടിക്കാട് ഫഹാഹീല്‍, റിയാസ് ചെറുവത്തൂര്‍ ഫര്‍വാനിയ, സലാം പട്ടാമ്പി അബ്ബാസിയ, അബ്ദുല്‍ ഗഫൂര്‍ തിക്കോടി ഹവല്ലി, സുഹൈൽ കോൽകാട്ടിൽ സിറ്റി എന്നിവരെ വിവിധ മേഖല കോഒാഡിനേറ്റര്മാരായും തിരഞ്ഞെടുത്തു.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ കീഴില്‍ ആരോഗ്യ മേഖലയിലെ സേവന പ്രവർത്തനങ്ങൾക്ക് രൂപവത്കരിച്ച മെഡിക്കൽ എമിനെൻസ് ഫോർ എത്തിക്കൽ മൂവ്മെൻറിെൻറ ഭാഗമായാണ് കുവൈത്തിലും കെ.ഐ.സി വിഖായ മെഡിക്കല്‍ വിങ് പ്രവര്‍ത്തനസജ്ജമാകുന്നത്. ബേസിക് ലൈഫ് സപ്പോര്‍ട്ട് ട്രെയിനിങ്, കൗണ്‍സലിങ്, മരുന്ന് വിതരണം, ബ്ലഡ് ഡൊണേഷന്‍ ഫോറം തുടങ്ങിയ സേവനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തകുറിപ്പില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.