കെ.ഐ.സി ‘സേവന മുദ്ര' പുരസ്‌കാരം മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾക്ക്

കുവൈത്ത് സിറ്റി: സമസ്ത കേരള ജംഇയ്യത്തുൽ ഉലയുടെ കുവൈത്തിലെ പോഷക ഘടകം കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ (കെ.ഐ.സി) സിൽവർ ജൂബിലി ‘സേവന മുദ്ര'പുരസ്‌കാരം കോഴിക്കോട് ഖാളി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾക്ക്. സമസ്തയുടെ വിവിധ ഘടകങ്ങളിലെ സ്തുത്യര്‍ഹമായ സേവനം കണക്കിലെടുത്താണ് പുരസ്കാരമെന്ന് കെ.ഐ.സി അറിയിച്ചു.

കേരളത്തിലെ മുന്നൂറിലേറെ മഹല്ലുകളിലെ ഖാളിയാണ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ. സുന്നി യുവജന സംഘം സംസ്ഥാന ജനറൽ സെക്രട്ടറി,ജംഇയ്യത്തുൽ മുദരിസീൻ സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌,സമസ്ത വിദ്യാഭ്യാസ ബോർഡ് എക്സിക്യൂട്ടീവ് അംഗം,സമസ്ത മലപ്പുറം ജില്ല മുശാവറ അംഗം,മജ്ലിസുന്നൂർ സ്റ്റേറ്റ് അമീർ,സുപ്രഭാതം ദിനപത്രം ഡയറക്ടർ തുടങ്ങിയ പദവികൾ വഹിക്കുന്നു.

വെള്ളിയാഴ്ച അബ്ബാസിയ ആസ്പെയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന നബിദിന മഹാ സമ്മേളനത്തിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന് കെ.ഐ.സി അറിയിച്ചു.

Tags:    
News Summary - KIC 'Sevana Mudra' Award to Muhammad Koya Jamalullaili

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.