കെ.ഐ.സി ഫഹാഹീൽ മേഖല സർഗലയത്തിൽ ഓവറോൾ ചാമ്പ്യന്മാരായ മലബാർ യൂനിറ്റിനുള്ള ട്രോഫി ചെയർമാൻ ശംസുദ്ദീൻ ഫൈസി സമ്മാനിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) ഫഹാഹീൽ മേഖല കമ്മിറ്റി സംഘടിപ്പിച്ച ‘സർഗലയം-25’ ആസ്വാദനത്തിന്റെ വേറിട്ട അനുഭവമായി. ഇമ്പമാർന്ന ഇശലുകളുടെ അകമ്പടിയോടെ ഇസ്ലാമിക കലാസംസ്കാരം വിളിച്ചോതുന്ന കലാ മത്സരത്തിൽ വിവിധ യൂനിറ്റുകളിൽ നിന്നുള്ള പ്രതിഭകൾ പങ്കെടുത്തു.കലാമത്സരത്തിൽ മലബാർ യൂനിറ്റ് ഓവറോൾ ചാമ്പ്യന്മാരായി.
സൂഖ് സഭ യൂനിറ്റ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. കെ.ആർ.എച്ച് യൂനിറ്റിലെ മുഹമ്മദ് നബീൽ കലാപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടു. ഫാഹഹീൽ വേദാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ മേഖല പ്രസിഡന്റ് അബ്ദുൽ റഷീദ് മസ്താൻ അധ്യക്ഷതവഹിച്ചു.
സമാപനസംഗമം കെ.ഐ.സി ചെയർമാൻ ശംസുദ്ദീൻ ഫൈസി എടയാറ്റൂർ ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഗഫൂർ ഫൈസി, സൈനുൽ ആബിദ് ഫൈസി, ഇസ്മായിൽ ഹുദവി, അബ്ദുൽ നാസർ കോഡൂർ, മുഹമ്മദ് അമീൻ മുസ്ലിയാർ ചേകന്നൂർ, മുഹമ്മദലി ഫൈസി, അബ്ദുൽ മുനീർ പെരുമുഖം, ഇസ്മായിൽ വള്ളിയോത്ത്, ഹസ്സൻ തഖ്വ, ആദിൽ വെട്ടുപാറ എന്നിവർ ആശംസ നേർന്നു. സമസ്ത ഇസ്ലാമിക് സെന്റർ (എസ്.ഐ.സി) ഗ്ലോബൽ സമിതിയിലേക്ക് തെരെത്തെടുക്കപ്പെട്ട ശംസുദ്ദീൻ ഫൈസി എടയാറ്റൂർ, അബ്ദുൽ ഗഫൂർ ഫൈസി പൊന്മള എന്നിവരെ ചടങ്ങിൽ ആദരിച്ചു.മേഖല നേതാക്കളായ ടി.വി. ഫൈസൽ, ഷമീർ പാണ്ടിക്കാട്, മുഹമ്മദ് ഹാരിഫ്, കെ.ടി.റാഷിദ് ,സിദ്ദീഖ് പുഞ്ചാവി തുടങ്ങിയവർ നേതൃത്വം നൽകി. സെക്രട്ടറി അജ്മൽ മാസ്റ്റർ പുഴക്കാട്ടിരി സ്വാഗതവും ട്രഷറർ സയ്യിദ് ഇല്യാസ് ബഹാസൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.