കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്ന നബിദിന മഹാ സമ്മേളനവും സമസ്ത നൂറാം വാർഷിക പ്രചരണ സമ്മേളനവും സെപ്റ്റംബർ നാല്, അഞ്ച് തീയതികളിൽ അബ്ബാസിയ ആസ്പെയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. കോഴിക്കോട് ഖാളിയും സുന്നി യുവജന സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയുമായ മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, പ്രഭാഷകൻ സുഹൈൽ ഹൈത്തമി പള്ളിക്കര തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുക്കും. മജ്ലിസുന്നൂർ ആത്മീയ സദസ്സ്, സമസ്ത നൂറാം വാർഷിക പ്രചരണ സമ്മേളനം, സുവനീർ പ്രകാശനം, ബുർദ മജ് ലിസ്, ക്വിസ് മത്സരം, മൗലിദ് സദസ്സ്, മീലാദ് സമ്മേളനം തുടങ്ങി വിവിധ പരിപാടികൾ ഇതോടനുബന്ധിച്ചു നടക്കും.
അവലോകന യോഗത്തിൽ സ്വാഗത സംഘം ചെയർമാൻ ശംസുദ്ദീൻ ഫൈസി അധ്യക്ഷതവഹിച്ചു. ജനറൽ കൺവീനർ അബ്ദുൽ ഗഫൂർ ഫൈസി ഉദ്ഘാടനം ചെയ്തു. ഇസ്മായിൽ ഹുദവി പ്രാർഥന നിർവഹിച്ചു.
ഇ.എസ് അബ്ദുറഹ്മാൻ ഹാജി, മുഹമ്മദലി പുതുപ്പറമ്പ്, അബ്ദുൽ ഹകീം മുസ്ലിയാർ, മുഹമ്മദ് അമീൻ മുസ്ലിയാർ, അബ്ദുൽ ഹമീദ് അൻവരി, സിറാജ് എരഞ്ഞിക്കൽ, അബ്ദുൽ നാസർ കോഡൂർ, അബ്ദുൽ മുനീർ പെരുമുഖം, ശിഹാബ് മാസ്റ്റർ നീലഗിരി, ഇസ്മായിൽ വള്ളിയോത്ത് എന്നിവർ സംസാരിച്ചു. ചീഫ് കോഓഡിനേറ്റർ സൈനുൽ ആബിദ് ഫൈസി സ്വാഗതവും കൺവീനർ യു.എ. അബ്ദുൽ റസാഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.