കുവൈത്ത് സിറ്റി: ഖൈത്താനിലെ ബ്ലോക്ക് അഞ്ച് മേഖലയെ പാർപ്പിട പദ്ധതിയിൽനിന്ന് മാറ്റി നിക്ഷേപ മേഖലയാക്കി മാറ്റണമെന്ന ആവശ്യത്തിന് അംഗീകാരം. കഴിഞ്ഞദിവസം കൂടിയ ഫർവാനിയ ഗവർണറേറ്റ് മുനിസിപ്പൽ സമിതി യോഗമാണ് ഖൈത്താൻ നിവാസികളുടെ ആവശ്യം അംഗീകരിച്ചത്. സിമിതി മേധാവി മുഹമ്മദ് അൽ റഖീബ് ആണ് ഇക്കാര്യം അറിയിച്ചത്. മുനിസിപ്പൽ സമിതിയുടെ അംഗീകാരം ലഭിച്ചതോടെ ഈ മേഖലയിൽ വാണിജ്യ സംരംഭങ്ങളല്ലാതെ സ്വകാര്യ പാർപ്പിട കെട്ടിടങ്ങളും വീടുകളും നിർമിക്കാനുള്ള അനുമതി നിഷേധിക്കപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.