കുവൈത്ത് സിറ്റി: നവംബർ 22ന് അബ്ബാസിയ ആസ്പയർ ഇന്ത്യ ഇന്റർനാഷനൽ സ്കൂളിൽ നടക്കുന്ന മാംഗോ ഹൈപ്പർ പ്രവാസി വെൽഫെയർ കുവൈത്ത് കേരളോത്സവം - സീസൺ 3യുടെ പ്രാഥമിക റൗണ്ട് മത്സരങ്ങൾ നവംബർ 15ന് നടക്കും. രാവിലെ 10 മുതൽ രാത്രി 10 വരെയാണ് മത്സരങ്ങൾ.
പ്രാഥമിക മത്സരങ്ങളായ പുരുഷന്മാരുടെയും സ്ത്രീകളുടെയും കഥ, കവിത, പ്രബന്ധ രചന എന്നിവയുടെ എൻട്രികൾ PDF/ JPG എന്നിവയിൽ വ്യക്തമായ കോപ്പി https://keralotsavam24.com/ പേജിലെ ലിങ്കിൽ അപ്ലോഡ് ചെയ്യണം.
രചന മത്സര വിഷയങ്ങൾ അന്നേ ദിവസം രാവിലെ നൽകും. നവംബർ 15ന് നടക്കുന്ന മറ്റു മത്സരങ്ങളായ ഫാമിലി ഗ്രൂപ് സോങ്, ഷോർട്ട് ഫിലിം, റീൽസ്, പുരുഷന്മാരുടെ മാപ്പിളപ്പാട്ട് , മലയാളം ഗാനം, കവിതാലാപനം എന്നിവയുടെ വിഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്തതിന്റെ വിഡിയോ ലിങ്ക് ആണ് നല്‍കേണ്ടത്.
പുരുഷന്മാരുടെ മാപ്പിള പാട്ട്, മലയാളം ഗാനം, കവിതാലാപനം എന്നിവയുടെ വിഡിയോയിൽ ചെസ്റ്റ് നമ്പർ കാണുന്ന വിധത്തിലാണ് വിഡിയോ എടുക്കേണ്ടത്. പ്രാഥമിക മത്സരങ്ങളുടെ രജിസ്ട്രേഷൻ നവംബർ 14ന് രാത്രി 10ന് അവസാനിക്കും. വിവരങ്ങൾക്ക് 9559 6794, 55652214, 66610075.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.