മരണപ്പെട്ട കേരള ബ്രദേഴ്സ് ടാക്സി അംഗം ബിനു വർഗീസിന്റെ കുടുംബത്തിന് ധനസഹായം നൽകുന്നു 

കേരള ബ്രദേഴ്സ് ടാക്സി അഞ്ചുലക്ഷം രൂപ ധനസഹായം നൽകി

കുവൈത്ത് സിറ്റി: കുവൈത്തിലെ ടാക്സി ഡ്രൈവർമാരുടെ കൂട്ടായ്മയായ കേരള ബ്രദേഴ്സ് ടാക്സി വെൽഫെയർ അസോസിയേഷൻ അംഗമായിരിക്കെ മരണപ്പെട്ട ബിനു വർഗീസിന്റെ കുടുംബത്തിന്‌ കേരള ബ്രദേഴ്സ് അംഗങ്ങളിൽനിന്നും സുഹൃത്തുകളിൽ നിന്നും സമാഹരിച്ച അഞ്ചുലക്ഷം രൂപ ബിനു വർഗീസിന്റെ കുടുംബത്തിന് കൈമാറി.

അവധിക്കുപോയപ്പോൾ നാട്ടിൽ ഹൃദയാഘാതം മൂലമാണ് ബിനു വർഗീസ് മരിച്ചത്. ദീർഘകാലമായി കുവൈത്തിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. നാട്ടിൽ അവധിക്കുപോയ കെ.ബി.ടി സെക്രട്ടറി അരുൺ രാമചന്ദ്രൻ, കെ.ബി.ടി അംഗം സന്ദീപ് ദേവരാജൻ എന്നിവർ ബിനു വർഗീസിന്റെ വസതിയിലെത്തി ധനസഹായം കുടുംബത്തിന് കൈമാറി.

Tags:    
News Summary - Kerala Brothers Taxi donated Rs 5 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.