കുവൈത്ത് സിറ്റി: സുധാകർ റെഡ്ഢിയുടെയും വാഴൂർ സോമന്റെയും വേർപാടിൽ കേരള അസോസിയേഷൻ കുവൈത്ത് അനുശോചിച്ചു. സാധാരണക്കാരന്റെ ശബ്ദമായി നിലകൊണ്ട ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ രണ്ടു പൊതുപ്രവർത്തകരെയാണ് സുധാകർ റെഡ്ഢിയുടെയും വാഴൂർ സോമന്റെയും വേർപാടിലൂടെ നഷ്ടമായിരിക്കുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി.
പൊതുപ്രവർത്തകർ പാലിക്കേണ്ട രാഷ്ട്രീയ മര്യാദയും സംശുദ്ധതയും ഏറ്റവും ഉന്നതിയിൽ ഉയർത്തിപ്പിടിച്ചവരായിരുന്നു സുധാകർ റെഡ്ഢിയും വാഴൂർ സോമനെന്നും അനുസ്മരിച്ചു.കേരള അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം വിനോദ് വലുപ്പറമ്പിലിന്റെ മാതാവ് അമ്മിണി വലുപ്പറമ്പിലിന്റെ നിര്യാണത്തിലും യോഗം അനുശോചിച്ചു.
അസോസിയേഷൻ പ്രസിഡന്റ് ബിവിൻ തോമസ് അധ്യക്ഷതവഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗം ഷാജി രഘുവരൻ, ജോയന്റ് സെക്രട്ടറി മഞ്ജു മോഹൻ എന്നിവർ അനുശോചന കുറിപ്പ് അവതരിപ്പിച്ചു. മണിക്കുട്ടൻ എടക്കാട്ട്, ബേബി ഔസെഫ് എന്നിവർ സംസാരിച്ചു. കേരള അസോസിയേഷൻ സെക്രട്ടറി ഷംനാദ് തോട്ടത്തിൽ സ്വാഗതവും ട്രഷറർ അനിൽ കെ.ജി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.