Posted On
date_range Updated On
date_range കെഫാക് അന്തർജില്ല ഫുട്ബാൾ ടൂർണമെൻറ് സെമിഫൈനൽ ലൈനപ്പായി
മിഷ്രിഫ്: കെഫാക് അന്തർജില്ല ഫുട്ബാൾ മത്സരങ്ങളുടെ സെമിഫൈനൽ ലൈനപ്പായി. ഒമ്പതു ജില്ലകൾ തമ്മിൽ രണ്ടു ഗ്രൂപ്പായി തിരിഞ്ഞ് ലീഗ് അടിസ്ഥാനത്തിൽ നടന്ന ആവേശകരമായ മത്സരങ്ങളിൽ ഗ്രൂപ് എയിൽ നിന്ന് തിരുവനന്തപുരവും കോഴിക്കോടും ഗ്രൂപ് ബിയിൽനിന്ന് തൃശൂരും കണ്ണൂരും സെമിഫൈനൽ ബെർത്ത് സ്വന്തമാക്കി. ഗ്രൂപ് എയിലെ ഒന്നാം സ്ഥാനക്കാരായ തിരുവനന്തപുരം ഗ്രൂപ് ബിയിലെ രണ്ടാം സ്ഥാനക്കാരായ കണ്ണൂരുമായും ഗ്രൂപ് ബി ജേതാക്കളായ തൃശൂർ ഗ്രൂപ് എ രണ്ടാം സ്ഥാനക്കാരായ കോഴിക്കോടുമായും ഏറ്റുമുട്ടും. അന്തർജില്ല മാസ്റ്റേഴ്സ് സെമിഫൈനൽ മത്സരത്തിൽ കോഴിക്കോടും മലപ്പുറവും തമ്മിലും തൃശൂരും എറണാകുളവും തമ്മിലും ഏറ്റുമുട്ടും. സെമി ഫൈനലുകൾക്കുള്ള ഒരുക്കം പൂർത്തിയായതായും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.