1. കെഫാക് അന്തർജില്ല ഫുട്ബാൾ മാസ്റ്റേഴ്സ് ലീഗ് ജേതാക്കളായ ഫോക്ക് കണ്ണൂർ ടീം, 2. കെഫാക് അന്തർജില്ല ഫുട്ബാൾ സോക്കർ ലീഗ് ജേതാക്കളായ എറണാകുളം ടീം
കുവൈത്ത് സിറ്റി: കെഫാക് ഫ്രണ്ട്ലൈൻ ലോജിസ്റ്റിക്സുമായി സഹകരിച്ചു നടത്തിയ അന്തർ ജില്ല ഫുട്ബാൾ മത്സരത്തിൽ മാസ്റ്റേഴ്സ് ലീഗിൽ ഫോക്ക് കണ്ണൂരും, സോക്കർ ലീഗിൽ എറണാകുളവും ജേതാക്കളായി. മിശ്രിഫിലെ പബ്ലിക് അതോറിറ്റി യൂത്ത് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഫോക്ക് കണ്ണൂർ കെ.ഡി.എൻ.എ കോഴിക്കോടിനെ പരാജയപ്പെടുത്തി. തുടർച്ചയായി രണ്ടാം തവണയാണ് ഫോക്ക് കണ്ണൂർ ജേതാക്കളാകുന്നത്. ജാസ് മാക്സ് മലപ്പുറത്തെ ട്രൈബ്രേക്കറിൽ പരാജയപ്പെടുത്തിയാണ് എറണാകുളം സോക്കർ ലീഗിൽ ജേതാക്കളായത്.
മാസ്റ്റേഴ്സ് ലീഗ് ലൂസേഴ്സ് ഫൈനലിൽ എറണാകുളത്തെ ട്രൈബ്രേക്കറിൽ പരാജയപ്പെടുത്തി ജാസ് മാക്സ് മലപ്പുറം മൂന്നാം സ്ഥാനം നേടി. സോക്കർ ലീഗിൽ ലൂസേഴ്സ് ഫൈനലിൽ കെ.ഇ.എ കാസർകോട് ട്രാസ്ക് തൃശൂരിനെ ട്രൈബ്രേക്കറിൽ പരാജയപ്പെടുത്തി. മാസ്റ്റേഴ്സ് ലീഗിൽ തിരുവനന്തപുരം, സോക്കർ ലീഗിൽ ഫോക് കണ്ണൂർ ടീമുകൾ ഫെയർ പ്ലെ ട്രോഫി നേടി. മാസ്റ്റേഴ്സ് ലീഗിൽ ഫോക് കണ്ണൂരിന്റെ ഉണ്ണി കൃഷ്ണൻ മികച്ച കളിക്കാരനും ടോപ് സ്കോററുമായി,ഹാറൂൺ (ഗോൾ കീപ്പർ -കെ.ഡി.എൻ.എ കോഴിക്കോട്), അബ്ദുൽ റാഷിദ് (ഡിഫൻഡർ -ജാസ് മാക്സ് മലപ്പുറം) എന്നിവർ അർഹരായി. സോക്കർ ലീഗിൽ സുമിത് (ഗോൾ കീപ്പർ -എറണാകുളം), റമീസ് (മികച്ച കളിക്കാരൻ -ജാസ് മാക്സ് മലപ്പുറം), ആസിഫ് (ടോപ് സ്കോറർ -ട്രാസ്ക് തൃശൂർ), ശബരീനാഥ് (ടോപ് സ്കോറർ-എറണാകുളം), നിഖിൽ (ഡിഫൻഡർ -എറണാകുളം) എന്നിവരെയും തെരഞ്ഞെടുത്തു. ഫ്രണ്ട്ലൈൻ ലോജിസ്റ്റിക്സ് ഗ്രൂപ് വൈസ് പ്രസിഡന്റ് മുസ്തഫാ കാരി, ഡയറക്ടർ അഖിൽ കാരി, സാൽമിയ സ്പോർട്ടിങ് ക്ലബ് ഹെഡ് കോച്ച് മിശാരി അൽ മർജാൻ, ഷബീർ മണ്ടോളി എന്നിവർ കിക്ക് ഓഫ് നിർവഹിച്ചു. കെഫാക് ഭാരവാഹികളായ മൻസൂർ കുന്നത്തേരി, ജോസ് കാർമെണ്ട്, മൻസൂർ അലി, ബിജു ജോണി, റോബർട്ട് ബെർണാഡ്, അഡ്വൈസർ സിദ്ദിഖ്, അബ്ദുൽ റഹ്മാൻ, ലത്തീഫ്, ജോർജ്, നൗഫൽ, ഫൈസൽ ഇബ്രാഹിം, ജോർജ് ജോസഫ്, നാസർ പള്ളത്ത്, റബീഷ്, ഷനോജ് ഗോപി, ഷുഹൈബ്, ഹനീഫ, കെ.സി.നൗഷാദ്, റിയാസ് ബാബു, ഉമൈർ അലി എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.