കെഫാക് ഫുട്ബാൾ ലീഗിൽ മാക് കുവൈത്ത് ബിഗ്ബോയ്സ് എഫ്.സിയെ നേരിടുന്നു
കുവൈത്ത് സിറ്റി: കെഫാക് ഇന്നൊവേറ്റിവ് മാസ്റ്റേഴ്സ്-സോക്കർ ലീഗ് ഈ സീസണിലെ സെമി ഫൈനൽ മത്സരങ്ങൾ 24ന് നടക്കും. സോക്കർ ലീഗിൽ മാക് കുവൈത്ത്- ഇന്നൊവേറ്റിവ് എഫ്.സി, ഫ്ലൈറ്റേഴ്സ് എഫ്.സി -സിൽവർ സ്റ്റാർസ് എസ്.സി എന്നിവ ഏറ്റുമുട്ടും. മാസ്റ്റേഴ്സ് ലീഗിൽ യങ് ഷൂട്ടേർസ് അബ്ബാസിയ -ഫ്ലൈറ്റേഴ്സ് എഫ്.സി, മലപ്പുറം ബ്രദേഴ്സ്-സി.എഫ്.സി സാൽമിയ എന്നിവർ മത്സരിക്കും. മാസ്റ്റേഴ്സ് ലീഗ് ക്വാർട്ടർ മത്സരത്തിൽ യങ് ഷൂട്ടേർസ് അബ്ബാസിയ മാക് കുവൈത്തിനെയും ഫ്ലൈറ്റേഴ്സ് എഫ്.സി ബ്ലാസ്റ്റേഴ്സ് എഫ്.സിയേയും പരാജയപ്പെടുത്തി. മലപ്പുറം ബ്രദേഴ്സ് സോക്കർ കേരളയെ പരാജയപ്പെടുത്തി.
സി.എഫ്.സി സാൽമിയ സ്പാർക്സ് എഫ്.സിയെ പരാജയപ്പെടുത്തി. സോക്കർ ലീഗിൽ മാക് കുവൈത്ത് ബിഗ്ബോയ്സ് എഫ്.സിയെയും ഇന്നൊവേറ്റിവ് എഫ്.സി റൗദ എഫ്.സിയെയും പരാജയപ്പെടുത്തി. ഫ്ലൈറ്റേഴ്സ് എഫ്.സി സെഗുറോ കേരള ചലഞ്ചേഴ്സിനെയും പരാജയപ്പെടുത്തി. മത്സരങ്ങളിലെ മികച്ച കളിക്കാരായി മാസ്റ്റേഴ്സ് ലീഗിൽ ലത്തീഫ് (യങ് ഷൂട്ടേർസ് അബ്ബാസിയ), ബൈജു (സി.എഫ്.സി സാൽമിയ), ബിജു (ഫ്ലൈറ്റേഴ്സ് എഫ്.സി), രാജേഷ് (മലപ്പുറം ബ്രദേഴ്സ്), സോക്കർ ലീഗിൽ മൻസൂർ (മാക് കുവൈത്ത്), ജോയൽ (ഫ്ലൈറ്റേഴ്സ് എഫ്.സി), അജേഷ് (ഇന്നൊവേറ്റിവ് എഫ്.സി), നിധിൻ (സിൽവർ സ്റ്റാർസ് എസ്.സി) എന്നിവരെ തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.