കുവൈത്ത് സിറ്റി: കെഫാക് സീസൺ ഏഴിലെ ആദ്യ മാസ്റ്റേഴ്സ് സെവൻസ് ഫുട്ബാൾ ടൂർണമെൻറിൽ സിൽവർ സ്റ്റാർസ് എഫ്.സി ചാമ്പ്യന്മാരായി. ആവേശം നിറഞ്ഞ ഫൈനൽ ഗോൾ രഹിത സമനിലയിലായതിനൊടുവിൽ ഷൂട്ടൗട്ടിലൂടെ സിയസ്കോ എഫ്.സിയെ തോൽപിച്ചാണ് സിൽവർ സ്റ്റാർസ് ജേതാക്കളായത്.
സി.എഫ്.സി സാൽമിയയും സിൽവർ സ്റ്റാർ എഫ്.സിയുമായുള്ള സെമിഫൈനൽ നിശ്ചിത സമയത്തും ഷൂട്ടൗട്ടിലും സമനില പാലിച്ചതുകൊണ്ട് ടോസിലൂടെയാണ് വിധി നിർണയിച്ചത്. ഗോൾ രഹിത സമനില പാലിച്ച രണ്ടാം സെമിഫൈനലിൽ സിയസ്കോ എഫ്.സി ബ്ലാസ്റ്റേഴ്സ് എഫ്.സിയെ ഷൂട്ടൗട്ടിലാണ് കീഴടക്കിയത്.
ടൂർണമെൻറിലെ ടോപ് സ്കോററായി ഷാനിയും (ബ്ലാസ്റ്റേഴ്സ് കുവൈത്ത്) മികച്ച താരമായി ഉണ്ണി (സിയസ്കോ എഫ്.സി) മികച്ച ഗോൾ കീപ്പർ സലാഹുദ്ദീൻ (സിൽവർ സ്റ്റാർ എഫ്.സി) പ്രതിരോധ താരം മാൽഷ (സിൽവർ സ്റ്റാർ എഫ്.സി) എന്നിവരെ തെരഞ്ഞെടുത്തു. വിജയികൾക്കുള്ള ട്രോഫി നായകൻ മൽഷയും സിൽവർ സ്റ്റാർസ് ടീം പ്രസിഡൻറ് ആഷിക് കാദിരിയും ട്രോഫി സ്പോൺസർ അത്തൂസ് കിച്ചൻ ഉടമ നിസാറിൽനിന്നും ഏറ്റുവാങ്ങി.
ഫോർലൈൻ ഇൻറീരിയർ സ്പോൺസർ ചെയ്ത റണ്ണേഴ്സ് അപ്പ് ട്രോഫി സിയസ്കോ എഫ്.സിക്ക് കെഫാക് പ്രസിഡൻറ് ടി.വി. സിദ്ദീഖ് സമ്മാനിച്ചു. സെക്കൻഡ് റണ്ണേഴ്സ് അപ്പിനുള്ള ട്രോഫി ബ്ലാസ്റ്റേഴ്സ് കുവൈത്ത് സ്വന്തമാക്കി. കെഫാക്ക് പ്രസിഡൻറ് ടി.വി. സിദ്ദീഖ് , ജനറൽ സെക്രട്ടറി വി.എസ്. നജീബ്, സ്പോർട്സ് സെക്രട്ടറി ടി.വി. സഫറുല്ല, മറ്റു ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.