കെഫാക് 2025-26 സീസണിൽ ജേതാക്കളായ ഗ്ലോബൽ ബ്ലാസ്റ്റേഴ്‌സ് എഫ്.സി

കെഫാക് ലീഗ്; ഗ്ലോബൽ ബ്ലാസ്റ്റേഴ്‌സ് എഫ്.സിയും യങ് ഷൂട്ടേഴ്സ് അബ്ബാസിയയും ചാമ്പ്യന്മാർ

കുവൈത്ത് സിറ്റി: കെഫാക് 2025-26 സീസണിൽ ഗ്ലോബൽ ബ്ലാസ്റ്റേഴ്‌സ് എഫ്.സി കുവൈത്തിന് കിരീടം. സാബാഹിയ സ്റ്റേഡിയത്തിൽ നടന്ന സോക്കർ ലീഗ് ഫൈനൽ മത്സരത്തിൽ, കൂളന്റ്സ് അറബി എനർടെക് എഫ്.ബി എഫ്.സി യെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് കിരീട നേട്ടം. സോക്കർ ലീഗിൽ ബ്ലാസ്റ്റേഴ്സ് എഫ്.സി നേടുന്ന ആദ്യ കിരീടമാണിത്.

നിശ്ചിത സമയത്ത് ഇരുടീമുകളും സമനില പാലിച്ചതിനെ തുടർന്ന് കളി എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. എക്സ്ട്രാ ടൈമിൽ ഫസൽ നേടിയ ഗോളാണ് ബ്ലാസ്റ്റേഴ്സിനെ വിജയതീരത്ത് എത്തിച്ചത്. ഫൈനലിലെ മികച്ച താരമായും, ടൂർണമെന്റിലെ എമർജിങ് പ്ലെയർ ആയും ഫസൽ എന്ന പാച്ചുവിനെ തെരഞ്ഞെടുത്തു. ലീഗിലെ മികച്ച ഗോൾകീപ്പറായി ഗ്ലോബൽ ബ്ലാസ്റ്റേഴ്സിന്റെ മിൻഹാജിനെയും തിരഞ്ഞെടുത്തു.

മാസ്റ്റേഴ്സ് ലീഗിൽ പവിഴം ജ്വല്ലറി ഫ്ലൈറ്റഴ്സ് എഫ്സിയെ പരാജയപ്പെടുത്തി യങ് ഷൂട്ടേഴ്സ് അബ്ബാസിയ ചാമ്പ്യന്മാരായി. വൻ ജനപങ്കാളിത്തത്തോടെയും വാശിയേറിയ മത്സരങ്ങളോടെയുമാണ് ഇത്തവണത്തെ കെഫാക് ലീഗ് ഫൈനൽ പോരാട്ടങ്ങൾക്ക് സാബാഹിയ സ്റ്റേഡിയത്തിൽ തിരശ്ശീല വീണത്.

Tags:    
News Summary - Kefac League; Global Blasters FC and Young Shooters Abbasiya are champions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.