കെ.ഇ.എഫ് ടെക് ചാലഞ്ചേഴ്‌സ് ക്രിക്കറ്റ്; ബീറ്റ ഹൗസ് വാർബൗ വോൾവറിനെസ് ജേതാക്കൾ

കുവൈത്ത് സിറ്റി: കേരള എഞ്ചിനീയേഴ്‌സ് ഫോറം (കെ.ഇ.എഫ്) തൃശൂർ എഞ്ചിനീയറിങ് കോളജ് അലുമ്നി സംഘടിപ്പിച്ച ‘ടെക് ചാലഞ്ചേഴ്‌സ്’ ക്രിക്കറ്റ് ടൂർണമെന്റിൽ ബീറ്റ ഹൗസ് വാർബൗ വോൾവറിനെസ് ടീം ജേതാക്കൾ. സാൽമിയ ബൊളിവാർഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ഫൈനൽ മത്സരത്തിൽ കേരള ടസ്‌കേഴ്‌സിനെ 14 റൺസിന് പരാജയപ്പെടുത്തിയാണ് കിരീടനേട്ടം.

രണ്ട് ഗ്രൂപ്പുകളിലായി നടന്ന ടൂർണമെന്റിൽ ബീറ്റ ഹൗസ് വാർബൗ വോൾവറിനെസ്, ബ്ലാക്ക് പാന്തേഴ്സ്, തിരുവല്ല വാരിയർസ്, കേരള ടസ്‌കേഴ്‌സ്, വേണാട് വാരിയർസ്, ഗോഡ്സ് ഔൺ- XI, വാർബൗ വോൾവറിനെസ്, വൈറ്റ് എലിഫന്റ്സ് എന്നീ ടീമുകൾ മാറ്റുരച്ചു. ഫൈനലിൽ വാർബൗ വോൾവറിനെസിലെ നിതിൻ തോമസ് മാൻ ഓഫ് ദ മാച്ച് പുരസ്‌കാരം നേടി.

സീരീസിൽ മികച്ച ബാറ്റ്സ്മാനായി വാർബോ വോൾവറീൻസിലെ രാഹുൽ മേനോനും മികച്ച ബൗളറായി കേരള ടസ്കർസിലെ മുഹമ്മദ് ഷജീറും തെരഞ്ഞെടുക്കപ്പെട്ടു. മോസ്റ്റ് വാല്യൂബിൾ പ്ലേയർ പുരസ്‌കാരം വാർബൗ വോൾവറിനെസിലെ അൻഫാർ ഖാസിക്ക് ലഭിച്ചു.

Tags:    
News Summary - KEF Tech Challengers Cricket; Beta House Warbow Wolverines win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.