കെ.ഇ.എ കുവൈത്ത് സിറ്റി ഏരിയ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ പങ്കെടുത്തവർ
കുവൈത്ത് സിറ്റി: ഇന്ത്യയുടെ 76-ാം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായും കാസർകോട് ഉത്സവ് 2022ന്റെ പ്രചാരണാർഥവും കെ.ഇ.എ കുവൈത്ത് സിറ്റി ഏരിയ സംഘടിപ്പിച്ച നാലാമത് രക്തദാന ക്യാമ്പ് ജാബിരിയ ബ്ലഡ് ബാങ്കിൽ സമാപിച്ചു.
കുവൈത്തിലെ രക്തത്തിന്റെ അടിയന്തരാവശ്യം മനസ്സിലായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഏരിയ പ്രസിഡന്റ് അനുരാജ് ശ്രീധരന്റെ അധ്യക്ഷതയിൽ ചീഫ് പേട്രൻ സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു. മറ്റുള്ളവരുടെ ജീവൻ നിലനിർത്താൻ വേണ്ടി രക്തദാനം ചെയ്യാൻ മുന്നോട്ട് വന്ന ദാതാക്കളെ അദ്ദേഹം അഭിനന്ദിച്ചു. കേന്ദ്ര ജനറൽ സെക്രട്ടറി സുധൻ ആവിക്കര, ട്രഷറർ സി.എച്ച്. മുഹമ്മദ് കുഞ്ഞി, അഡ്വൈസറി ബോർഡ് അംഗങ്ങളായ മുനവർ മുഹമ്മദ്, സലാം കളനാട്, ഹമീദ് മധുർ, രാമകൃഷ്ണൻ കള്ളാർ, കേന്ദ്ര ഭാരവാഹികളായ നാസർ ചുള്ളിക്കര, അസീസ് തളങ്കര, ജലീൽ ആരിക്കാടി, ശ്രീനിവാസ്, യാദവ് ഹോസ്ദുർഗ്, കാസർകോട് ഉത്സവ് കൺവീനർ അബ്ദുള്ള കടവത്ത്, അരീജ് അൽ ഹുദ ഡയറക്ടർ നിസാർ മയ്യള എന്നിവർ ആശംസകൾ അർപ്പിച്ചു. ക്യാമ്പ് കൺവീനർ കബീർ തളങ്കര സ്വാഗതവും ഏരിയ ജനറൽ സെക്രട്ടറി നവാസ് പള്ളിക്കാൽ നന്ദിയും പറഞ്ഞു. മുസ്തഫ ചെമ്മനാട്, റസാഖ് ചെമ്മനാട് ഏരിയ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.