കെ.ഇ.എ ഖൈത്താൻ ഏരിയ ബാഡ്മിന്റൺ ടൂർണമെന്റ് വിജയികളും സംഘാടകരും
കുവൈത്ത് സിറ്റി: കെ.ഇ.എ ഖൈത്താൻ ഏരിയ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് അബുഹലീഫ ഐ മാഷ് കോർട്ടിൽ പ്രസിഡന്റ് സി.എച്ച് മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എസ്.എം.ഹമീദ് അധ്യക്ഷതവഹിച്ചു. ചീഫ് പാട്രേൺ അപ്സര മഹ്മൂദ്, സത്താർ കുന്നിൽ, മുനീർ കുണിയ, ജനറൽ സെക്രട്ടറി അസീസ് തളങ്കര , ട്രഷറർ ശ്രിനിവാസൻ, ഓർഗനൈസിംഗ് സെക്രട്ടറി പ്രശാന്ത് നെല്ലിക്കാട്ട്, സ്റ്റേറക്സ് രാംദാസ്, കെ.എസ്. റഹിം എന്നിവർ സന്നിഹിതരായിരുന്നു. ജനറൽ സെക്രട്ടറി രാജേഷ് പരപ്പ സ്വാഗതവും ട്രഷറർ കബീർ മഞ്ചപ്പാറ നന്ദിയും പറഞ്ഞു.
ഇന്റർമിഡിയേറ്റ് വിഭാഗത്തിൽ ജാഷുവ ഡിസൂസ - രതീഷ് കുമാർ ടീം ജേതാക്കളായി. ലിജോ ജോസ്- റോബിൻ മിസ്കുത്ത് ടീം രണ്ടാം സ്ഥാനവും മാനുവൽ ജസ്റ്റിൻ-പ്രതാപ് കുമാർ, ജോമ്പിൻക്രോസ്-ഷാറൂൺ ടീം മുന്നാം സ്ഥാനവും നേടി. ലോയർ ഇന്റർമിഡിയേറ്റിൽ ശരത്ത്-ജോർദ് പാഴുർ ടീം ജേതാക്കളായി. ദിപേഷ് -വിഷ്ണു ടീം രണ്ടാം സ്ഥാനം നേടി. ആഷിഖ് -റിഫായി, ഇസ്മായിൽ-നാരായണൻ ടുമുകൾ മുന്നാം സ്ഥാനത്ത് എത്തി. വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. ടൂർണ്ണമെന്റിൽ സഹകരിച്ച ലിജോ ജോസിന് കൺവീനർ അനുപ്, ദേവിക ദിനേഷന് ഏരിയ ജോയന്റ് സെക്രട്ടറി കുമാർ പുല്ലൂർ, ശാഹിദ് പാട്ടില്ലത്തിന് മമ്മു എസ്.എം, സിറാജ് ചുള്ളിക്കരക്ക് അബ്ദുൽ റഹിമാൻ എന്നിവർ മെമെന്റോ കൈമാറി. സാജിദ് സുൽത്താൻ, മുനീർ, കുതുബുദ്ധിൻ, അഷറഫ് കോളിയടുക്കം, ഖാലിദ് പള്ളിക്കര, താജുദ്ധിൻ, മുരളി, നിസാം, നിസാർ, തസ്ലിം എന്നിവർ നേത്യത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.