കുവൈത്ത് സിറ്റി: കാസർകോട് എക്സ്പാട്രിയേറ്റ് അസോസിയേഷൻ കുവൈത്ത് (കെ.ഇ.എ) സംഘടിപ്പിച്ച 19ാമത് ‘കാസർകോട് ഉത്സവ്’ ജനസാഗരമായി. അബ്ബാസിയ ആസ്പയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിൽ പരിപാടി മെട്രോ മെഡിക്കൽ ഗ്രൂപ് സി.ഇ.ഒയും ചെയർമാനുമായ ഹംസ പയ്യന്നൂർ ഉദ്ഘാടനം ചെയ്തു. കെ.ഇ.എ പ്രസിഡന്റ് രാമകൃഷ്ണൻ കള്ളാർ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായി ഫർവാനിയ ഗവർണറേറ്റ് സുരക്ഷാ ഡയറക്ടറേറ്റ് അസിസ്റ്റന്റ് ജനറൽ മാനേജർ ബ്രിഗേഡിയർ ജനറൽ സലാഹ് സാദ് ദആസ് പങ്കെടുത്തു.
കെ.ഇ.എ ജനറൽ സെക്രട്ടറി ഹമീദ് മധൂർ സംഘടനയുടെ നാൾവഴി വിശദീകരിച്ചു. കെ.ഇ.എ ആറാമത് കമ്യൂണിറ്റി എക്സലൻസി അവാർഡ് ജേതാവായ റഫീഖ് അഹ്മദിനെ (എം.ഡി മംഗോ ഹൈപ്പർ മാർക്കറ്റ് ) അഡ്വൈസറി അംഗം സലാം കളനാട് പരിചയപ്പെടുത്തി. റഫീഖ് അഹമ്മദിനെ ചെയർമാൻ ഖലീൽ അടൂർ പൊന്നാട അണിയിച്ചു. സംഘടനയുടെ ഉപഹാരം പ്രസിഡന്റ് രാമകൃഷ്ണൻ കള്ളാർ കൈമാറി.
കുവൈത്തിലെ സാമൂഹിക പ്രവർത്തകൻ ഖാദർ കൈതക്കാടിന് അഡ്വൈസറി അംഗം നൗഷാദ് തിടിൽ ഉപഹാരം നൽകി. ഖലീൽ അടൂർ, പാട്രൺ അപ്സര മുഹമ്മദ്, വൈസ് പ്രസിഡന്റ് സി.എച്ച്. മുഹമ്മദ് കുഞ്ഞി, മലബാർ ഗോൾഡ് കൺട്രി ഹെഡ് അഫ്സൽ ഖാൻ, ലുലു ഗ്രൂപ് പ്രതിനിധി അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു. കുട്ടികൾക്കായി കളർ ഡ്രോയിങ് മത്സരം, കെ.ഇ.എ കലാകാരന്മാർ അവതരിപ്പിച്ച ഗാനമേള, ദഫ് മുട്ട്, ഡി.കെ ഡാൻസ് എന്നിവ അരങ്ങേറി.
നാട്ടിൽ നിന്നുള്ള ഗായകരായ ദീപക് നായർ, ഇമ്രാന് ഖാന്, കീർത്തന എന്നിവർക്കൊപ്പം മാപ്പിളപ്പാട്ടിന്റെ മനംകവരുന്ന ഇശലുകളുമായി കണ്ണൂർ സീനത്തും പരിപാടിയില്‍ ആലാപന വിസ്മയം തീർത്തു. പ്രോഗ്രാം ജനറൽ കൺവീനർ ശ്രീനിവാസൻ സ്വാഗതവും ട്രഷറർ അസീസ് തളങ്കര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.