കെ.ഇ.എ ക്രിക്കറ്റ് ടൂർണമെന്റ് വിജയികൾക്കുള്ള ട്രോഫി അൽ അൻസാരി എക്സ്ചേഞ്ച് കൺട്രി മാനേജർ ശ്രീജിത്ത് മോഹൻദാസ് നൽകുന്നു
കുവൈത്ത് സിറ്റി: കെ.ഇ.എ ഫർവാനിയ ഏരിയ കമ്മിറ്റി അൽ അൻസാരി എക്സ്ചേഞ്ച്, ബി.സി.എൽ സീസൺ- 2 ക്രിക്കറ്റ് ടൂർണമെന്റിൽ ഖൈത്താൻ ഏരിയ ജേതാക്കളായി. കുവൈത്ത് സിറ്റി ഏരിയയെ ആണ് പരാജയപ്പെടുത്തിയത്. ഒന്നാം സ്ഥാനക്കാർക്കുള്ള അൽ അൻസാരി എക്സ്ചേഞ്ച് ട്രോഫി കുവൈത്ത് കൺട്രി മാനേജർ ശ്രീജിത്ത് മോഹൻദാസ് കൈമാറി. രണ്ടാം സ്ഥാനക്കാർക്കുള്ള യാരോ ടൂർസ് ആൻഡ് ട്രാവൽസ് ട്രോഫി മാനേജർ അഹ്മദ് റിദ കൈമാറി. മികച്ച ബാറ്റ്സ്മാനായി അബ്ദുള്ള മമ്മു, മികച്ച ബൗളറായി ഷിജു, ടൂർണമെന്റിലെ മികച്ച കളിക്കാരനും ഫൈനൽ മാൻ ഓഫ് ദ മാച്ചുമായി ഹമീദ് എന്നിവരെ തെരഞ്ഞെടുത്തു.
സ്മാർട്ടിക്സ് മനേജർ റുക്സാന മികച്ച കളിക്കാരനുള്ള ട്രോഫി നൽകി.കെ.ഇ.എ ഏരിയ പ്രസിഡന്റ് അനിൽ ചീമേനി അധ്യക്ഷത വഹിച്ചു. കേന്ദ്ര ആക്ടിങ് പ്രസിഡന്റ് സി.എച്ച്. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. കെ.ഇ.എ ചീഫ് പേട്രൻ സത്താർ കുന്നിൽ, കേന്ദ്ര ആക്ടിങ് ജനറൽ സെക്രട്ടറി റഹീം ആരിക്കാടി, ട്രഷറർ അസീസ് തളങ്കര, ഓർഗനൈസിങ് സെക്രട്ടറി സി.എച്ച്.ഫൈസൽ, ചീഫ് കോഓഡിനേറ്റർ ഹനീഫ പാലായി, ജലീൽ ആരിക്കാടി, ഹാരിസ് മുട്ടുന്തല, കാദർ കടവത്ത്, സുബൈർ കാടങ്കോട്, മുനീർ കുണിയ, ഇഖ്ബാൽ പെരുമ്പട്ട, സുരേഷ് കൊളവയൽ, സക്കരിയ ആരിക്കാടി, പി.പി. മുസ്തഫ, മെയ്തീൻ അംനി, അഫ്സർ തളങ്കര എന്നിവർ മറ്റു സമ്മാനങ്ങൾ വിതരണം ചെയ്തു. ഏരിയ ജനറൽ സെക്രട്ടറി റഫീഖ് ഒളവറ സ്വാഗതവും ട്രഷറർ ഷുഹൈബ് ഷെയ്ഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.