മാത്യൂസ് വർഗീസ്
കുവൈത്ത് സിറ്റി: കാസർകോട് പ്രവാസികളുടെ കൂട്ടായ്മയുടെ (കെ.ഇ.എ) കമ്യൂണിറ്റി എക്സലന്‍സി അവാർഡ് ബഹ്റൈൻ എക്സ്ചേഞ്ച് കമ്പനി (ബി.ഇ.സി) സി.ഇ.ഒ മാത്യൂസ് വർഗീസിന്. സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങള്‍ പരിഗണിച്ചാണ് അവാർഡ്.
പത്തനംതിട്ട സ്വദേശിയായ മാത്യൂസ് 1997ലാണ് കുവൈത്തിലെത്തിയത്. ബഹ്റൈൻ എക്സ്ചേഞ്ച് ചീഫ് അക്കൗണ്ടന്റായിട്ടായിരുന്നു നിയമനം.
2003ൽ അസിസ്റ്റന്റ് ജനറൽ മാനേജർ ആൻഡ് ഫിനാന്‍സ് കൺട്രോളറായി. 2012ൽ ഹെഡ് ഓഫ് ഓപറേഷൻ എന്ന അഡ്മിനിസ്ട്രേഷൻ വിഭാഗത്തിന്റെ ചുമതലയേറ്റെടുത്തു. 2014ൽ ജനറൽ മാനേജർ, 2022ല്‍ കമ്പനിയുടെ സി.ഇ.ഒ പദവിയിലെത്തി. ബഹ്റൈൻ എക്സ്ചേഞ്ച് എന്ന സ്ഥാപനത്തിന്റെ വളർച്ചയിലും സ്ഥാപനത്തെ പ്രവാസികളുടെ ഇടയിൽ ജനകീയമാക്കിയതിലും മാത്യൂസിന്റെ പങ്ക് വലുതാണ്. കുവൈത്തിലെ കലാസാംസ്കാരിക മേഖലകളിലെ നിറ സാന്നിധ്യമാണ്. ഭാര്യ ബിന്ദുവും മൂന്നു കുട്ടികളും അടങ്ങുന്നതാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.