കെ.ഇ.എ ‘കാസർകോട് ഉത്സവ്’ മഹമൂദ് അപ്സര ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കാസർകോട് എക്സ്പ്പാട്രിയേറ്റ്സ് അസോസിയേഷൻ (കെ.ഇ.എ) ഇരുപത്തി ഒന്നാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. അബ്ബാസിയ സെൻട്രൽ സ്കൂൾ ഓപൺ ഓഡിറ്റോറിയത്തിൽ ആഘോഷം ചീഫ് പാട്രൺ മഹമൂദ് അപ്സര ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.എച്ച്.മുഹമ്മദ് കുഞ്ഞി അധ്യക്ഷതവഹിച്ചു.
ചെയർമാൻ ഖലീൽ അടൂർ മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി അസീസ് തളങ്കര സംഘടന പ്രവർത്തനം വിശദീകരിച്ചു.
മുൻ ചീഫ് പാട്രൺ സത്താർ കുന്നിൽ, ട്രഷറർ എം.വി. ശ്രീനിവാസൻ , ഓർഗനൈസിങ് സെക്രട്ടറി പ്രശാന്ത് നെല്ലിക്കാട്ട് എന്നിവർ ആശംസകൾ നേർന്നു.
സംഘടന സ്ഥാപക നേതാവ് സത്താർ കുന്നിലിനെ വേദിയിൽ മുനവർ മുഹമ്മദ് പൊന്നാട അണിയിച്ചു ആദരിച്ചു. അഷ്റഫ് അയ്യൂർ ഉപഹാരം കൈമാറി. കാസർകോട് ഉത്സവിന്റെ ഭാഗമായി പുറത്തിറക്കുന്ന ഡിജിറ്റൽ സോവനീർ പ്രകാശനം അഹ്മദ് അൽ മഗ്രിബി കൺഡ്രി ഹെഡ് ഹസ്സൻ മൻസൂർ ചൂരി നിർവഹിച്ചു.
പ്രശസ്ത ഗായകരായ യുംന അജിൻ, ശ്രേയ ജയദീപ്, നൗഫൽ റഹ്മാൻ, മിമിക്രി തരാം സമദ് തളിപ്പറമ്പ്, ഫോക്ക് കലാകാരന്മാർ എന്നിവർ അവതരിപ്പിച്ച പരിപാടികൾ ആഘോഷത്തിന്റെ മാറ്റുകൂട്ടി. പ്രോഗ്രാം ചെയർമാൻ പി.എ. നാസർ സ്വാഗതവും കൺവീനർ റഫീഖ് ഒളവറ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.