കെ.ഡി.എൻ.എ മലബാർ മഹോത്സവം പോസ്റ്റർ പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) കുവൈത്ത് മലബാർ ‘മഹോത്സവം’ പോസ്റ്റർ പ്രകാശനം ചെയ്തു.
ഫഹാഹീൽ തക്കാര റസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ കെ.ഡി.എൻ.എ ആക്ടിങ് പ്രസിഡന്റ് അസീസ് തിക്കോടി അധ്യക്ഷത വഹിച്ചു. കൃഷ്ണൻ കടലുണ്ടി, അനു സുൽഫി എന്നിവർ പരിപാടി വിശദീകരിച്ചു.
മുഹമ്മദ് ആഷിഫ് (ശിഫ അൽ ജസീറ), ഷറഫുദ്ദീൻ കണ്ണേത്ത് (മെഡെക്സ് മെഡിക്കൽ ഗ്രൂപ്പ്), ശരത് നായർ, പി.എസ്. കൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു. കെ.ഡി.എൻ.എ ജനറൽ സെക്രട്ടറി ശ്യാം പ്രസാദ് സ്വാഗതവും അഡ്വൈസറി ബോർഡ് അംഗം ബഷീർ ബാത്ത നന്ദിയും പറഞ്ഞു.
സുരേഷ് മാത്തൂർ, ഇല്യാസ് തോട്ടത്തിൽ, എം.പി അബ്ദുറഹ്മാൻ, ടി.എം. പ്രജു, രാമചന്ദ്രൻ പെരിങ്ങോളം, ലീന റഹ്മാൻ, തുളസീധരൻ തോട്ടക്കര, റൗഫ് പയ്യോളി, ഷാജഹാൻ, പ്രജിത്ത് പ്രേം, എം. അഷറഫ്, ഹനീഫ കുറ്റിച്ചിറ, ഹമീദ് പാലേരി, എ.സി. ഉമ്മർ എന്നിവർ പരിപാടി ഏകോപിപ്പിച്ചു.
ഫെബ്രുവരി 13ന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപ്പൺ ഗ്രൗണ്ടിലാണ് മലബാർ മഹോത്സവം. പിന്നണി ഗായിക മഞ്ജരി നയിക്കുന്ന ‘ലൈവ് കൺസേർട്ട്’ പ്രധാന പരിപാടിയാണ്. നടനും നിർമാതാവുമായ ഹരീഷ് പേരടി സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.