കുവൈത്തിലെത്തിയ കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരെ ഐ.സി.എഫ്, കെ.സി.എഫ്, ആർ.എസ്.സി നേതാക്കൾ സ്വീകരിക്കുന്നു 

ഐ.സി.എഫ് മീലാദ് കാമ്പയിൻ കാന്തപുരം ഉദ്ഘാടനം ചെയ്യും

കുവൈത്ത് സിറ്റി: ഐ.സി.എഫ് മീലാദ് കാമ്പയിൻ പരിപാടികൾക്ക് വെള്ളിയാഴ്ച തുടക്കമാകും. കാമ്പയിന്റെ അന്താരാഷ്ട്രതല ഉദ്ഘാടനം കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ നിർവഹിക്കും. വെള്ളിയാഴ്ച വൈകീട്ട് ആറിന് കുവൈത്ത്, ഖൈത്താൻ കാർമൽ സ്കൂളിലാണ് ഉദ്ഘാടന സമ്മേളനം.

ചിത്താരി കെ.പി. ഹംസ മുസ്‌ലിയാർ അനുസ്മരണവും ഇതോടൊപ്പം നടക്കുമെന്ന് ഐ.സി.എഫ് കുവൈത്ത് നാഷനൽ ഭാരവാഹികൾ അറിയിച്ചു. മർകസ് നോളജ് സിറ്റി സി.ഇ.ഒ അഡ്വ. തൻവീർ ഉമർ, അബ്ദുൽഹകീം ദാരിമി, അലവി സഖാഫി തെഞ്ചേരി തുടങ്ങിയവർ സംബന്ധിക്കും.

'തിരുനബി (സ്വ) പ്രപഞ്ചത്തിന്റെ വെളിച്ചം' എന്ന ശീർഷകത്തിൽ നടക്കുന്ന കാമ്പയിനോടനുബന്ധിച്ച് സ്നേഹവിരുന്ന്, കോൺഫറൻസുകൾ, ജനസമ്പർക്കം, പ്രകീർത്തന സദസ്സ്, സ്റ്റുഡന്റസ് ഫെസ്റ്റ്, മാസ്റ്റർ മൈൻഡ്, സപ്ലിമെന്റ്, വിഡിയോ പ്രസന്റേഷൻ തുടങ്ങി പരിപാടികൾ വിവിധ ഘടകങ്ങളിലായി നടക്കുമെന്നും ഐ.സി.എഫ് ഭാരവാഹികൾ അറിയിച്ചു. പരിപാടിയുടെ ഭാഗമായി കുവൈത്തിലെത്തിയ കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരെ ഐ.സി.എഫ്, കെ.സി.എഫ്, ആർ.എസ്.സി നേതാക്കൾ വിമാനത്താവളത്തിൽ സ്വീകരിച്ചു. 

Tags:    
News Summary - Kanthapuram will inaugurate the ICF Meelad campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.