ഫോക്ക് വാർഷികാഘോഷം ഇന്ത്യൻ അംബാസഡർ പരമിത തൃപതി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) 20ാം വാർഷികാഘോഷം ‘കണ്ണൂർ മഹോത്സവം’അഹ്മദി ഡൽഹി പബ്ലിക് സ്കൂളിൽ ഇന്ത്യൻ അംബാസഡർ പരമിത തൃപതി ഉദ്ഘാടനം ചെയ്തു.
ഗോൾഡൻ ഫോക്ക് അവാർഡ് മാധ്യമപ്രവർത്തക മാതു സജി ഏറ്റുവാങ്ങുന്നു
ഫോക്ക് പ്രസിഡന്റ് പി.ലിജീഷ് അധ്യക്ഷത വഹിച്ചു. ട്രഷറർ സൂരജ് കെ.വി, വനിതാവേദി ചെയർപേഴ്സൺ ഷംന വിനോജ്, ജനറൽ കൺവീനർ അഖില ഷാബു, ബാലവേദി കൺവീനർ അവന്തിക മഹേഷ്, പ്രവീൺ അടുത്തില, അനിൽ കേളോത്ത്, കെ.വി. വിജയേഷ്, സുനിൽ നായർ, മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാൻ മുസ്തഫ ഹംസ, ശരത്ത്, അൽമുല്ല എക്സ്ചേഞ്ച് പ്രതിനിധി ബേസിൽ മാത്യു, ഫൈസൽ എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി ഹരിപ്രസാദ് യു.കെ സ്വാഗതവും പ്രോഗ്രാം ജനറൽ കൺവീനർ സുജേഷ് പി.എം നന്ദിയും പറഞ്ഞു. പതിനെട്ടാമത് ഗോൾഡൻ ഫോക്ക് അവാർഡ് മാധ്യമപ്രവർത്തക മാതു സജിക്ക് ചടങ്ങിൽ കൈമാറി.
പ്ലസ് ടു ക്ലാസിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള മെറിറ്റോറിയസ് അവാർഡും വിതരണം ചെയ്തു. നാട്ടിലേക്കു മടങ്ങുന്ന സി.എച്ച്. സന്തോഷിനുള്ള ഉപഹാരവും കൈമാറി. ഫോക്ക് മൊബൈൽ ആപ്ലിക്കേഷൻ ഉദ്ഘാടനം, സുവനീർ പ്രകാശനം, സംഘടന ചരിത്രം വിവരിക്കുന്ന ഡോക്യുമെന്ററിയും പ്രദർശിപ്പിച്ചു.
സയനോര ഫിലിപ്പ്, അഞ്ജു ജോസഫ്, ബൽറാം, ശ്രീനാഥ് എന്നിവർ ചേർന്ന് ഒരുക്കിയ സംഗീതവിരുന്ന് സദസ് ആവേശഭരിതമാക്കി. ഫോക്ക് വനിതാവേദിയും ബാലവേദിയും ചേർന്ന് അവതരിപ്പിച്ച നൃത്തസന്ധ്യ എന്നിവയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.