ആ​കെ വൈ​കി ക​ണ്ണൂ​ർ എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ്

കു​വൈ​ത്ത് സി​റ്റി: ബു​ധ​നാ​ഴ്ച ക​ണ്ണൂ​ർ-​കു​വൈ​ത്ത്, കു​വൈ​ത്ത്-​ക​ണ്ണൂ​ർ എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് സ​ർ​വി​സ് താ​ളം തെ​റ്റി. ക​ണ്ണൂ​രി​ൽ നി​ന്ന് വൈ​കീ​ട്ട് 3.45ന് ​പു​റ​പ്പെ​ടേ​ണ്ട വി​മാ​നം നാ​ലു മ​ണി​ക്കൂ​റോ​ളം വൈ​കി രാ​ത്രി 7.42 നാ​ണ് പു​റ​പ്പെ​ട്ട​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഉ​ച്ച​യോ​ടെ എ​ത്തി​യ യാ​ത്ര​ക്കാ​ർ​ക്ക് ഇ​ത് പ്ര​യാ​സം സൃ​ഷ്ടി​ച്ചു. പു​റ​പ്പെ​ടാ​ൻ വൈ​കി​യ​തോ​ടെ വി​മാ​നം കു​വൈ​ത്തി​ൽ എ​ത്താ​നും താ​മ​സി​ച്ചു. കു​വൈ​ത്ത് സ​മ​യം വൈ​കീ​ട്ട് 6.25ന് ​എ​ത്തേ​ണ്ട വി​മാ​നം നാ​ലു മ​ണി​ക്കൂ​റോ​ളം വൈ​കി രാ​ത്രി 10.33നാ​ണ് എ​ത്തി​യ​ത്.

ക​ണ്ണൂ​രി​ൽ നി​ന്നു​ള്ള വി​മാ​നം വൈ​കി​യ​തോ​ടെ തി​രി​ച്ചു​ള്ള കു​വൈ​ത്ത്-​ക​ണ്ണൂ​ർ വി​മാ​ന​വും വൈ​കി. വൈ​കീ​ട്ട് 7.25ന് ​പു​റ​പ്പെ​ടേ​ണ്ട കു​വൈ​ത്ത്-​ക​ണ്ണൂ​ർ വി​മാ​നം രാ​ത്രി 11നാ​ണ് പു​റ​പ്പെ​ട്ട​ത്. പു​ല​ർ​ച്ച മൂ​ന്നു മ​ണി​യോ​ടെ ക​ണ്ണൂ​രി​ലെ​ത്തേ​ണ്ട വി​മാ​നം ഇ​തോ​ടെ രാ​വി​ലെ 6.20നാ​ണ് എ​ത്തി​യ​ത്.

Tags:    
News Summary - Kannur Air India Express delayed totally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.