കല്യാണ്‍ ജൂവലേഴ്‌സ് കുവൈത്തിലെ ഫഹാഹീലില്‍ പുതിയ ഷോറൂം തുറക്കുന്നു

കുവൈത്ത് സിറ്റി: ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് കുവൈത്തിലെ ഫഹാഹീല്‍ മക്കാ സ്ട്രീറ്റിലെ മുനീറ ബില്‍ഡിങ്ങിന്‍റെ ഗ്രൗണ്ട് ​േഫ്ലാറില്‍ പുതിയ ഷോറൂം ആരംഭിക്കുന്നു. ഒക്ടോബര്‍ 31ന് വൈകുന്നേരം 7.30ന് പ്രമുഖ സിനിമാതാരം കല്യാണി പ്രിയദര്‍ശന്‍ ഉദ്ഘാടനം നിർവഹിക്കും.

ഫഹാഹീലിലെ ഉപയോക്താക്കള്‍ക്ക് ഏറ്റവും സൗകര്യപ്രദമായി എത്താന്‍ സാധിക്കുന്ന ലോക്കേഷനിലുള്ള പുതിയ ഷോറൂമില്‍ സ്വര്‍ണാഭരണങ്ങള്‍, ഡയമണ്ട്, അണ്‍കട്ട്, പ്ലാറ്റിനം, പ്രഷ്യസ് സ്റ്റോണ്‍ എന്നിവക്കായി ലോകോത്തര നിലവാരത്തിലുള്ള റീട്ടെയ്ല്‍ അന്തരീക്ഷമാണ് ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്കായി കല്യാണ്‍ ജൂവലേഴ്‌സ് ആകര്‍ഷകമായ സ്വര്‍ണനാണയങ്ങള്‍ സമ്മാനമായി നൽകും. 600 ദിനാറിനോ അതില്‍ കൂടുതലോ തുകക്ക് ഡയമണ്ട്, പോള്‍ക്കി ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് രണ്ടുഗ്രാം സ്വര്‍ണനാണയം സൗജന്യമായി ലഭിക്കും. 350 ദിനാര്‍ മുതല്‍ 599 ദിനാര്‍വരെ വിലയുള്ള ഡയമണ്ട്, പോള്‍ക്കി ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു ഗ്രാം സ്വര്‍ണനാണയം സൗജന്യമായി സ്വന്തമാക്കാം.

600 ദിനാറിനോ അതിലധികമോ തുകക്ക് അണ്‍കട്ട്, പ്രഷ്യസ് സ്റ്റോണ്‍, പ്ലാറ്റിനം ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്കും ഒരു ഗ്രാം സ്വര്‍ണനാണയം സൗജന്യമായി നേടാം. കൂടാതെ, പണിക്കൂലി 5.5 ശതമാനം മുതല്‍ മാത്രമായിരിക്കും ഈടാക്കുന്നത്. നവംബര്‍ 10 വരെയാണ് ഓഫർ കാലാവധി. 

Tags:    
News Summary - Kalyan Jewellers opens new showroom in Fahaheel, Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.