സാൽമിയ: ബാലവേദി കുവൈത്തും കല കുവൈത്ത് മാതൃഭാഷ സമിതിയും സംയുക്തമായി സാൽമിയ, അബൂഹ ലീഫ, അബ്ബാസിയ, ഫഹാഹീൽ എന്നീ നാലു മേഖലകളിൽ റിപ്പബ്ലിക്ദിനം ആഘോഷിച്ചു. സാൽമിയ കല സ െൻററിൽ നടന്ന പരിപാടി എളമരം കരീം എം.പി ഉദ്ഘാടനം ചെയ്തു. ധനുശ്രീ സുരേഷ് അധ്യക്ഷത വഹി ച്ചു. ഹിലാൽ സലീം റിപ്പബ്ലിക്ദിന സന്ദേശം നൽകി. കല പ്രസിഡൻറ് ടി.വി. ഹിക്മത്ത്, മേഖല സെക ്രട്ടറി അരവിന്ദാക്ഷൻ, പ്രസിഡൻറ് പ്രജീഷ് തട്ടോളിക്കര, മാതൃഭാഷ മേഖല കൺവീനർ ജോർജ് തൈമണ്ണിൽ എന്നിവർ സംസാരിച്ചു.
അദ്വൈത് സജി സ്വാഗതവും ആഹിൽ ആസാദ് നന്ദിയും പറഞ്ഞു. അബൂ ഹലീഫ: അബൂ ഹലീഫ കല സെൻററിൽ മേഖല എക്സിക്യൂട്ടിവ് അംഗം മണിക്കുട്ടൻ ക്വിസ് മത്സരങ്ങൾക്ക് നേതൃത്വം നൽകി. സുമൻ സോമരാജ് ടീം ഒന്നാം സമ്മാനവും ലിയ ടീം രണ്ടാം സമ്മാനവും നേടി. കല വൈസ് പ്രസിഡൻറ് ജ്യോതിഷ് ചെറിയാൻ ഉദ്ഘാടനം ചെയ്തു. ഐവിൻ മാത്യു അധ്യക്ഷത വഹിച്ചു. സുമൻ സോമരാജ് സ്വാഗതവും ലിയ നന്ദിയും പറഞ്ഞു. അനീന റിപ്പബ്ലിക്ദിന സന്ദേശം വായിച്ചു. മേഖല സെക്രട്ടറി ജിതിൻ പ്രകാശ്, പ്രസിഡൻറ് നാസർ കടലുണ്ടി, കേന്ദ്രകമ്മിറ്റി അംഗങ്ങളായ എം.പി. മുസഫർ, പ്രജോഷ് എന്നിവർ ക്വിസ് വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു.
അബ്ബാസിയ: അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ കല ജനറൽ സെക്രട്ടറി ടി.കെ. സൈജു ഉദ്ഘാടനം ചെയ്തു. ഡെന്നീസ് സാമുവൽ അധ്യക്ഷത വഹിച്ചു. മേഖല പ്രസിഡൻറ് ശിവൻകുട്ടി, മാതൃഭാഷ സമിതി ജനറൽ കൺവീനർ സജീവ് എം. ജോർജ് എന്നിവർ സംസാരിച്ചു. മാർവൽ ജെറാൾഡ് റിപ്പബ്ലിക്ദിന സന്ദേശം നൽകി. ആൽവിൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മിലിൻ മേരി സ്വാഗതവും മേഖല സെക്രട്ടറി ഷൈമേഷ് നന്ദിയും പറഞ്ഞു.
മംഗഫ്: മംഗഫ് കല സെൻററിൽ നടന്ന ഫഹാഹീൽ മേഖല പരിപാടികൾ കല ജോയൻറ് സെക്രട്ടറി രജീഷ് സി. നായർ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് സജീവ് എബ്രഹാം അധ്യക്ഷത വഹിച്ചു. നിഖിൽ സുധാകരൻ റിപ്പബ്ലിക്ദിന സന്ദേശം നൽകി. മേഖല സെക്രട്ടറി ഷാജു വി. ഹനീഫ്, ബാലവേദി ജനറൽ കൺവീനർ രഹിൽ കെ. മോഹൻദാസ് എന്നിവർ സംസാരിച്ചു. ആൻസിലി തോമസ് സ്വാഗതവും ജയചന്ദ്രൻ നന്ദിയും പറഞ്ഞു. കവിത അനൂപ്, മധു എന്നിവർ നേതൃത്വം നൽകി. എല്ലായിടത്തും കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.