നാനോ ഫിലിം ഫെസ്റ്റിവൽ പോസ്റ്റർ
Posted On
date_range Updated On
date_range കല ‘നാനോ ഫിലിം ഫെസ്റ്റിവൽ’; അപേക്ഷ ക്ഷണിച്ചു
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈത്ത് ഫിലിം സൊസൈറ്റി കുവൈത്ത് മലയാളികൾക്കായി സംഘടിപ്പിക്കുന്ന നാനോ ഫിലിം ഫെസ്റ്റിവലിന് അപേക്ഷ ക്ഷണിച്ചു. മത്സരത്തിൽ പങ്കെടുക്കുന്നവർ ഈ മാസം 30നകം പേര് രജിസ്റ്റർ ചെയ്യണം. മേയ് 22നകം സിനിമകൾ kalakuwaitfilmsociety@gmail.com എന്ന ഇ മെയിൽ സബ്മിറ്റ് ചെയ്യണം. സമയപരിധി ഒരു മിനിറ്റിൽ അവസാനിക്കുന്നതാകണം ഫിലിമുകൾ. പൂർണമായും കുവൈത്തിൽ ചിത്രീകരിച്ച സിനിമകളായിരിക്കണം. മറ്റേതെങ്കിലും ഫിലിം ഫെസ്റ്റിവലിൽ മത്സരിച്ചതോ, സോഷ്യൽ മീഡിയകളിൽ പ്രസിദ്ധികരിച്ചതോ ആയ സിനിമകൾ പരിഗണിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.