കുവൈത്ത് സിറ്റി: ശിശുദിനത്തോട് അനുബന്ധിച്ച് കല (ആർട്ട്) കുവൈത്ത് ‘നിറം 2018’ എന്ന പേരിൽ ചിത്രരചനാമത്സരം സംഘടിപ്പിക്കുന്നു. കുട്ടികൾക്കായി സംഘടിപ്പിക്കുന്ന മത്സരം നവംബർ ഒമ്പതിന് ഖൈത്താനിലെ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ ഉച്ചക്ക് രണ്ടുമുതൽ നടക്കും. 2000ത്തിൽ അധികം കുട്ടികൾ പെങ്കടുക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജവഹർലാൽ നെഹ്റുവിെൻറ 129ാം ജന്മദിനത്തോടനുബന്ധിച്ച് 2009 മുതൽ സംഘടിപ്പിക്കുന്ന മത്സരത്തിെൻറ 14ാം വാർഷികമാണ് ഇൗ വർഷം നടക്കുന്നത്. എൽ.കെ.ജി മുതൽ ഒന്നാം ക്ലാസ് വരെ, രണ്ടാം ക്ലാസ് മുതൽ നാലുവരെ, അഞ്ചുമുതൽ എട്ടുവരെ, ഒമ്പത് മുതൽ 12 വരെ എന്നിങ്ങനെ നാലു ഗ്രൂപ്പുകളിലായാണ് മത്സരങ്ങൾ.
നാലാം ക്ലാസ് വരെയുള്ള രണ്ടു ഗ്രൂപ്പുകളിലെ കുട്ടികൾക്ക് ക്രയോൺസും മുതിർന്ന കുട്ടികൾക്ക് വാട്ടർ കളറുകളും ഉപയോഗിക്കാം. ഇത് കുട്ടികൾ കൊണ്ടുവരണം. ഡ്രോയിങ് ഷീറ്റ് സംഘാടകർ നൽകും. ഏഴുമുതൽ 12 വരെ കുട്ടികൾക്ക് ക്ലേ ശിൽപനിർമാണ മത്സരവുമുണ്ട്. രക്ഷിതാക്കൾക്കും സന്ദർശകർക്കും പങ്കെടുക്കാവുന്ന ഓപൺ കാൻവാസ് പെയിൻറിങ്ങും ഒരുക്കിയിട്ടുണ്ട്. ഒന്നാം സ്ഥാനക്കാർക്ക് സ്വർണ നാണയം നൽകും. രണ്ടും മൂന്നും സമ്മാനങ്ങൾക്കുപുറമെ 50 പേർക്ക് മെറിറ്റ് പ്രൈസും 10 ശതമാനം പേർക്ക് പ്രോത്സാഹന സമ്മാനവും നൽകും. www.kalakuwait.net എന്ന വെബ്സൈറ്റിലൂടെ നവംബർ ആറുവരെ ഒാൺലൈൻ രജിസ്റ്റർ ചെയ്യാം.
വിവരങ്ങൾക്ക് kalakuwait@gmail.com എന്ന ഇ-മെയിൽ വഴിയും കൂടാതെ 99489078, 97959072, 97219833, 97219439, 67042514 നമ്പറുകളിലും ബന്ധപ്പെടാം.
കുവൈത്തിലെ പ്രഗല്ഭ ആർട്ടിസ്റ്റുകളാണ് മത്സരം നിയന്ത്രിക്കുക. വി.പി. മുകേഷ് ജനറൽ കൺവീനറും ജെയ്സൺ ജോസഫ് രജിസ്ട്രേഷൻ കൺവീനറുമായി സ്വാഗതസംഘം രൂപവത്കരിച്ചിട്ടുണ്ട്. പ്രസിഡൻറ് സാംകുട്ടി തോമസ്, ജനറൽ സെക്രട്ടറി സുനിൽ കുമാർ, ജെയ്സൺ ജോസഫ്, ഹസൻ കോയ, ജോണി കളമച്ചൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.