കല കുവൈത്ത് ഡിജിറ്റൽ ഐഡി റീലോഞ്ചിംഗ്

കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈത്ത് അംഗങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായ സേവനങ്ങൾ ഉറപ്പാക്കുന്നതിനായി ഒരുക്കിയ ഡിജിറ്റൽ ഐഡി സംവിധാനത്തിന്റെ റീലോഞ്ചിംഗ് മംഗഫ് കല സെന്ററിൽ നടന്നു.

അംഗത്വ വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാനും സംഘടനയുടെ വിവിധ പ്രവർത്തനങ്ങളുമായി കൂടുതൽ സജീവമായി ബന്ധപ്പെടാനും സഹായിക്കുന്ന രീതിയിലാണ് പുതിയ സംവിധാനം.

പുതിയ ആപ്പ് ഡൗൺലോഡ് ചെയ്ത് അതിലൂടെ അംഗത്വത്തിനായി അപേക്ഷ സമർപ്പിക്കാനും സൗകര്യമുണ്ട്. കല കുവൈത്ത് മുതിർന്ന അംഗം ജെ. സജി പുതിയ ഐഡിയുടെ റീലോഞ്ചിംഗ് നിർവഹിച്ചു. പ്രസിഡന്റ് അൻസാരി കടയ്ക്കൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ് സ്വാഗതവും ജോയിന്റ് സെക്രട്ടറി പ്രവീൺ നന്ദിയും പറഞ്ഞു.

Tags:    
News Summary - Kala Kuwait Digital ID Relunching

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.