കുവൈത്ത് സിറ്റി: കെ.എ.ഇ.എഫ്.ഇ.ആർ ജനറൽ ട്രേഡിങ് കോൺട്രാക്ടിങ് കമ്പനി ജീവനക്കാർ ര ക്തദാനം നിർവഹിച്ചു. കമ്പനിയുടെ ഈ മാസം അവസാനം സംഘടിപ്പിക്കുന്ന വാർഷികാഘോഷങ്ങളുടെ മുന്നോടിയായാണ് ബ്ലഡ് ഡോണേഴ്സ് കേരള- കുവൈത്ത് ചാപ്റ്ററുമായി സഹകരിച്ച് ജീവനക്കാർ രക്തദാനത്തിൽ പങ്കാളികളായത്. ബി.ഡി.കെയുടെ നേതൃത്വത്തിലുള്ള ഇൗ വർഷത്തെ ആദ്യ രക്തദാന ക്യാമ്പാണ് ജാബിരിയയിലെ സെൻട്രൽ ബ്ലഡ് ബാങ്കിൽ നടന്നത്.
ബി.ഡി.കെ കുവൈത്ത് ചാപ്റ്റർ പ്രവർത്തകർ കമ്പനി പ്രതിനിധികൾക്ക് പ്രശംസാഫലകം കൈമാറി. കൂടാതെ, ക്യാമ്പിൽ പങ്കെടുത്ത എല്ലാ രക്തദാതാക്കൾക്കും സാക്ഷ്യപത്രങ്ങളും വിതരണം ചെയ്തു. കുവൈത്തിൽ രക്തദാന ക്യാമ്പുകൾ, ബോധവത്കരണ പരിപാടികൾ എന്നിവ സംഘടിപ്പിക്കാനും അടിയന്തര സാഹചര്യങ്ങളിൽ രക്തദാതാക്കളെ ലഭിക്കാനും ബി.ഡി.കെ കുവൈത്ത് ടീമിനെ 69997588, 69302536, 51510076 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.