ജോ​യ് ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ച് പു​തി​യ ബ്രാ​ഞ്ച് മം​ഗ​ഫി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു 

ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ബ്രാഞ്ച് മംഗഫിൽ തുറന്നു

കുവൈത്ത് സിറ്റി: ജോയ് ആലുക്കാസ് എക്സ്ചേഞ്ച് പുതിയ ബ്രാഞ്ച് മംഗഫിൽ പ്രവർത്തനം ആരംഭിച്ചു. മാനേജിങ് ഡയറക്ടർ ആന്റണി ജോസ് ഉദ്ഘാടനം നിർവഹിച്ചു. മികച്ച സേവനവും ആദായകരമായ നിരക്കും നൽകി കുവൈത്തിലെ കൂടുതൽ പ്രവാസികളിലേക്ക് സേവനം എത്തിക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കുവൈത്തിലെ കൂടുതൽ ഇടങ്ങളിലേക്ക് ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്റെ പ്രവർത്തനം വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനറൽ മാനേജർ അഷ്‌റഫ് അലി, അസിസ്റ്റൻറ് ജനറൽ മാനേജർ അബ്ദുൽ അസീസ് മാട്ടുവയിൽ, ഏരിയ മാനേജർമാർ, ബ്രാഞ്ച് മാനേജർമാർ, ബിസിനസ് ഡെവലപ്മെൻറ് ഓഫിസർമാർ, ഹെഡ് ഓഫിസ് ഉദ്യോഗസ്ഥർ, സാമൂഹിക സാംസ്കാരിക പ്രവർത്തകർ, മാധ്യമപ്രവർത്തകർ, ബിസിനസ് പങ്കാളികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Tags:    
News Summary - Joy Alukas Exchange Branch opened in Mangaf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.